Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രിക്കും ഭാര്യക്കുമെതിരെ അഴിമതിക്കേസ്

സിംല: കേന്ദ്ര ഉരുക്ക്‌ വകുപ്പ്‌ മന്ത്രി വീരഭദ്ര സിങിനും ഭാര്യ പ്രതിഭയ്‌ക്കുമെതിരെ അഴിമതിക്കേസ്‌. ഹിമാചല്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ അനുമതിയോടെ സംസ്ഥാന വിജിലന്‍സ്‌ ബ്യൂറോയാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിയ്‌ക്കുന്നത്‌.

റിട്ടയേഡ്‌ ഐഎഎസ്‌ ഓഫീസര്‍ എസ്‌എം കട്‌വാള്‍ നല്‌കിയ പരാതിയിന്‍മേല്‍ അഴിമതി നിരോധനനിയമത്തിലെ വിവിധ വകുപ്പുകളുള്‍പ്പെടുത്തിയാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. സംസ്ഥാനസര്‍ക്കാറിന്റെ അനുമതി കിട്ടിയശേഷമാണ്‌ മന്ത്രിക്കും ഭാര്യയ്‌ക്കുമെതിരെ കേസെടുത്തതെന്ന്‌ സംസ്ഥാന വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റികറപ്‌ഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

എന്നാല്‍ രണ്ടുവര്‍ഷം പഴക്കമുള്ള അഴിമതിക്കേസ്‌ രാഷ്ട്രീയപ്രേരിതമാണെന്നും സംസ്ഥാനത്തെ ബിജെപി സര്‍ക്കാറിന്റെ രാഷ്ട്രീയ പകപോക്കലാണിതെന്നും സിങ്‌ പ്രതികരിച്ചു. കേസിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു.

ഹിമാചലിലെ മുന്‍മന്ത്രി വിജയ്‌സിങ്‌ മന്‍കോട്ടിയ 2007ല്‍ പുറത്തിറക്കിയ ഓഡിയോ സിഡിയില്‍ മൊഹിന്ദര്‍ലാല്‍ എന്ന ഉദ്യോഗസ്ഥനോട്‌ വീരഭദ്രസിങും ഭാര്യയും കൈക്കൂലിക്കാര്യം സംസാരിയ്‌ക്കുന്നുണ്ടെന്ന്‌ പരാതിരക്കാരന്‍ ആരോപിച്ചിരുന്നു. സിഡിയിലെ ശബ്ദം സിങിന്റെയും ഭാര്യയുടെയും ആണെന്ന്‌ ഫൊറന്‍സിക്‌ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന്‌ വിജിലന്‍സ്‌ ബ്യൂറോ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. സിങിന്റെ ഭാര്യ പ്രതിഭ സിങ്‌ മുന്‍ എംപിയാണ്‌.

രാഷ്ട്രീയമായി തന്നെയും കോണ്‍ഗ്രസിനെയും മോശമാക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്‌ അഴിമതിക്കേസെന്ന്‌ വീരഭദ്രസിങ്‌ പറഞ്ഞു. സിഡി കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും സിങ്‌ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+