മരുമകളെ തൊഴിച്ചത് കുറ്റമല്ല: സുപ്രീം കോടതി
ദില്ലി: മരുമകളുടെ ലഘുവായി തൊഴിച്ചതോ വിവാഹ ബന്ധം വേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോ കുറ്റകരമായി കാണാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം പരാതികളുടെ പേരില്‍ ഭര്‍ത്താവിനെയോ അമ്മായിയമ്മയെയോ വിചാരണ ചെയ്യാനാവില്ലെന്നും രാജ്യത്തെ പരമോന്നത കോടതി നിരീക്ഷിച്ചു.
അമ്മായിയമ്മ തൊഴിച്ചെന്നും തന്റെ അമ്മ നുണച്ചിയാണെന്ന് ആക്ഷേപിച്ചെന്നും കാണിച്ച് മോനിക്കയെന്ന യുവതി നല്‌കിയ കേസ് പരിഗണിയ്‌ക്കവെയാണ് കോടതിയുടെ നിരീക്ഷണം.
മരുമകള്‍ക്ക് ധരിയ്‌ക്കാന്‍ പഴയ വസ്‌ത്രങ്ങള്‍ നല്‌കിയാലും നടപടിയെടുക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ എസ് ബി സിന്‍ഹ, സിറിയക്ക് ജോസഫ് എന്നിവര്‍ വ്യക്തമാക്കി. എന്നാല്‍ വിവാഹ സമയത്ത് ലഭിച്ച സമ്മാനങ്ങള്‍ അമ്മായിയമ്മ കൈക്കലാക്കിയലാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 406 വകുപ്പ് പ്രകാരം കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications