167 തടവുകാര്‍ക്ക് മോചനം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ 10 വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയവരെ വിട്ടയയ്‌ക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‌കി.
167 തടവുകാരെ വിട്ടയക്കാനാണ് ആഭ്യന്തര വകുപ്പ് ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‌കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയധികം തടവുകാരെ ഒന്നിച്ച് വിട്ടയക്കുന്നത്. ജയില്‍ അഡ്‌വൈസറി കമ്മിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.
സ്‌ത്രീകള്‍ക്കെതിരായ അതിക്രമം, മയക്കുമരുന്ന് കടത്ത്, ദേശ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവ ഒഴികെയുള്ള കേസുകളില്‍ പത്ത് വര്‍ഷം ശിക്ഷാക്കാലാവധി പൂര്‍ത്തിയാക്കിയ തടവുകാരെയാണ് വിട്ടയക്കുന്നത്.












Click it and Unblock the Notifications