Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസിയാന്‍; സംസ്ഥാനതാല്‍പര്യം സംരക്ഷിക്കും: ചാണ്ടി

തിരുവനന്തപുരം: ആസിയാന്‍ കരാര്‍ സംബന്ധിച്ച്‌ താന്‍ തെറ്റിദ്ധാരണ പരത്തിയെന്ന മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി.
ആസിയാന്‍ കരാറില്‍ ഭയപ്പെടുന്ന സാഹചര്യത്തിന്‌ അടിസ്ഥാനമുള്ളതുകൊണ്ട്‌ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രധാനമന്ത്രിയെ കേരളത്തിന്റെ ആശങ്ക അറിയിച്ചിട്ടുണ്ട്‌. ഇക്കാര്യം പരിശോധിക്കാന്‍ ഒരു സമിതിയെ ചുമതലപ്പെടുത്തുമെന്ന്‌ പ്രധാനമന്ത്രി ഉറപ്പുതന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സമിതിക്ക്‌ മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കും. തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

നെഗറ്റീവ്‌ ലിസ്റ്റിലും, സെന്‍സിറ്റീവ്‌ ലിസ്റ്റിലും ഉള്‍പ്പെടുത്തി കേരളത്തിലെ ഉല്‌പന്നങ്ങള്‍ സംരക്ഷിക്കുമെന്ന്‌ ഉറപ്പുകിട്ടിയിട്ടുണ്ട്‌. ദില്ലിയില്‍ പോവുകയോ, റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുകയോ ചെയ്യാതെ പ്രസ്‌താവനകളിറക്കിയതിനാലാണ്‌ റിപ്പോര്‍ട്ട്‌ ആദ്യം ലഭിക്കാതിരുന്നത്‌.

ആസിയാന്‍ കരാറില്‍ പരാതി പറയാന്‍ ദില്ലിയ്‌ക്ക്‌ പോയ മുഖ്യമന്ത്രി കൊപ്ര സംഭരണത്തിനുള്ള കേന്ദ്രസഹായം വാങ്ങുന്നതില്‍ പരാജയപ്പെട്ടതായി പ്രതിപക്ഷനേതാവ്‌ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+