അഭയ: മേല്‍നോട്ടം വീണ്ടും ഹൈക്കോടതിക്ക്
കൊച്ചി: അഭയ കേസിന്റെ മേല്‍നോട്ടച്ചുമതല വീണ്ടും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലേക്ക്. ഇതുവരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ മേല്‍നോട്ടത്തിലായിരുന്നു കേസന്വേഷണം നടന്നിരുന്നത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബസന്തിന്റെ ഉത്തരവ് പ്രകാരം നേരത്തെ കേസിന്റെ മേല്‍നോട്ടം ജസ്‌റ്റിസ് കെ.ബാലകൃഷ്‌ണന്‍ നായര്‍, ജസ്‌റ്റിസ് സിപി രവികുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ ഇവര്‍ പിന്നീട് കേസ് എറണാകുളം സിജെഎം കോടതിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മേല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചായിരിക്കും പരിഗണിയ്‌ക്കുക.
കേസിലെ മൂന്നാം പ്രതിയായ സിസ്‌റ്റര്‍ സെഫിയുടെ ജാമ്യവ്യവസ്‌ഥയില്‍ കോടതി ഇളവ് അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുന്‍പാകെ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, മജിസ്‌ട്രേറ്റിന്റെ അനുവാദമില്ലാതെ താമസസ്‌ഥലം മാറരുത് തുടങ്ങിയ വ്യവസ്‌ഥകളിലാണ് ഇളവ് വരുത്തിയിരിക്കുന്നത്.












Click it and Unblock the Notifications