മുരളിയുടെ അപേക്ഷ ഉടനുണ്ടാവില്ല
തിരുവനന്തപുരം: കേരളത്തിലെ പാര്‍ട്ടി ഘടകത്തില്‍ സമവായമുണ്ടാക്കിയതിനുശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു അപേക്ഷ നല്‍കിയാല്‍ മതിയെന്ന് കെ മുരളീധരന്‍. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് മുരളീധന്‍ അണികളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
കെപിസിസി നിര്‍വാഹക സമിതി യോഗം കഴിയുന്നതുവരെ കാത്തിരിക്കാന്‍ അണികള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. കെപിസിസി നേതൃത്വവുമായി സംഘര്‍ഷത്തിനു മുതിരാതെ സമവായത്തിനു ശ്രമിക്കുകയാണ് ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ താല്‌പര്യം പ്രകടിപ്പിച്ച് കഴിഞ്ഞയാഴ്‌ചയാണ് കെ മുരളീധരന്‍ എന്‍സിപി സംസ്ഥാന സമിതി പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കിയത്. മുരളീധരനൊപ്പം പാര്‍ട്ടി വിട്ട എട്ട് മുന്‍ സംസ്‌ഥാന ഭാരവാഹികളും ഒന്‍പത് മുന്‍ ജില്ലാ പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications