കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രഷറിക്കുള്ളില്‍ 2 പോലീസുകാര്‍ വെടിയേറ്റു മരിച്ചു

  • By Staff
Google Oneindia Malayalam News

പാലക്കാട്‌: പാലക്കാട്‌ ചിറ്റൂരിലുള്ള ട്രഷറി കെട്ടിടത്തിനുള്ളളില്‍ രണ്ടു പൊലീസുകാരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കല്ലേക്കാട്‌ എആര്‍ ക്യാമ്പിലെ പൊലീസുകാരായ നെന്‍മാറ അടിപ്പെരണ സ്വദേശി മനോജ്‌, കുനിശ്ശേരി സ്വദേശി കൃഷ്‌ണദാസ്‌ എന്നിവരാണ്‌ മരിച്ചത്‌.

ചൊവ്വാഴ്‌ച രാത്രി മുതല്‍ ട്രഷറിയില്‍ കാവല്‍ ഡ്യൂട്ടിയിലായിരുന്നു മനോജ്‌. രാവിലെ ഡ്യൂട്ടി ഏറ്റെടുക്കാനെത്തിയ പൊലീസ്‌ ഉദ്യോഗസ്‌ഥനാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. മനോജിന്റെ വലതു നെറ്റിയ്‌ക്കാണ്‌ വെടിയേറ്റിരിയ്‌ക്കുന്നത്‌. ഡ്യൂട്ടിയ്‌ക്ക്‌ പൊലീസുകാരന്‍ ഉപയോഗിച്ച തോക്കില്‍ നിന്നാണ്‌ വെടിയേറ്റിരിയ്‌ക്കുന്നതെന്ന്‌ സൂചനകളുണ്ട്‌.

ചൊവ്വാഴ്‌ച അഗളിയില്‍ ഡ്യൂട്ടി നിശ്ചയിച്ചിരുന്ന കൃഷ്‌ണദാസ്‌ എന്തിനാണ്‌ ട്രഷറിയില്‍ എത്തിയതെന്ന്‌ വ്യക്തമല്ല. ട്രഷറിയില്‍ മോഷണശ്രമം നടന്നിട്ടില്ലെന്നാണ്‌ പ്രാഥമിക സൂചന. മനോജും കൃഷ്‌ണദാസും സുഹൃത്തുക്കളായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.

ഒരാളെ വെടിവെച്ചതിന്‌ ശേഷം മറ്റേയാള്‍ ആത്മത്യ ചെയ്‌തുവെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചതിന്‌ ശേഷമെ നിജസ്ഥിതി വ്യക്തമാകൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X