യുഎസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാപ്പ്
പ്യോങ്‌യാങ്: അനധികൃതമായി അതിര്‍ത്തി ലംഘിച്ച് രാജ്യത്ത് പ്രവേശിച്ചതിന് അറസ്റ്റിലായ രണ്ട് യുഎസ് മാധ്യമ പ്രവര്‍ത്തകരെ ഉത്തരകൊറിയ മാപ്പു നല്‍കി വിട്ടയച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാപ്പു നല്‌കാനുള്ള തീരുമാനം ഉണ്ടായത്. ഇക്കാര്യം ക്ലിന്റെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ അറിയിച്ചിട്ടുണ്ട്.
കാലിഫോര്‍ണിയ ആസ്‌ഥാനമായുള്ള കറന്റ് ടിവി റിപ്പോര്‍ട്ടര്‍മാരായ ലോറി ലിംങ്, യൂന ലീ എന്നിവരെയാണ് ഉത്തര കൊറിയ വിട്ടയച്ചത്. കഴിഞ്ഞ മാര്‍ച്ച് ഏഴിന് ചൈന അതിര്‍ത്തിയില്‍ നിന്നാണ് ഇരുവരും ഉത്തരകൊറിയന്‍ സൈന്യത്തിന്റെ പിടിയിലകപ്പെട്ടത്. അതിര്‍ത്തി ലംഘിച്ച് ചാരപ്പണി നടത്തിയെന്നാരോപിച്ച് 12 വര്‍ഷത്തേക്കാണ് ഇവര്‍ക്ക് തടവ് വിധിച്ചിരുന്നത്.
മുന്‍കൂട്ടി പ്രഖ്യാപിക്കാതെയുള്ള സന്ദര്‍ശനമായിരുന്നു ക്ലിന്റന്റേത്. അദ്ദേഹം കിം ജോങ് ഇലുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. ക്ലിന്റന്‍ മോചിപ്പിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരുമൊന്നിച്ച് ലോസ് ആഞ്ചല്‍സിനു തിരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 2000ല്‍ മെഡലിന്‍ ഓള്‍ബ്രൈറ്റ് നടത്തിയ സന്ദര്‍ശനത്തിനു ശേഷം ഉത്തരകൊറിയ സന്ദര്‍ശിക്കുന്ന ആദ്യ ഉന്നത അമേരിക്കന്‍ നേതാവാണ് ബില്‍ ക്ലിന്റന്‍.
മനുഷ്യാവകാശത്തോടുള്ള ബഹുമാനത്തിന്റെയും സമാധാനം ഇഷ്‌ടപ്പെടുന്നതിന്റെയും ഭാഗമായാണ് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരെ മോചിപ്പിച്ചതെന്ന് ഉത്തരകൊറിയ വാര്‍ത്താ ഏജന്‍സി (കെസിഎന്‍എ) അറിയിച്ചു.












Click it and Unblock the Notifications