വനിതാ എന്‍ജിനീയറുടെ കൊല: മോഡല്‍ അറസ്‌റ്റില്‍
ദില്ലി: വനിതാ സോഫ്‌റ്റ് വേര്‍എന്‍ജിനീയറെ കൊലപ്പെടുത്തിയ കേസില്‍ ഇരുപത്തിയാറുകാരനായ മോഡലിനെ ദില്ലി പൊലീസ് അറസ്റ്റുചെയ്‌തു.
ഇരുപത്തിനാലുകാരിയായ വീര്‍പല്‍ കൗര്‍ ഗില്ലിനെ കൊലപ്പെടുത്തിയ കേസില്‍ മോഡലായ ഹിമാന്‍ഷുവാണ് അറസ്‌റ്റിലായത്. ഒരു പ്രമുഖ ഐടി കമ്പനിയില്‍ പ്രൊജക്ട് മാനേജരായിരുന്നു വീര്‍പല്‍.
ദില്ലിയിലെ കല്‍കജിയിയിലെ താമസസ്ഥലത്ത് ജൂലൈ അവസാനവാരത്തിലാണ് വീര്‍പലിനെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പഞ്ചാബിലെ മോഗ ജില്ലക്കാരിയാണ് ഇവര്‍.
ഏതാനും ദിവസം ഇവരെ പുറത്തെങ്ങും കാണാഞ്ഞതിനെത്തുടര്‍ന്ന് ജൂലൈ 28ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമസ്ഥനായ മനോഹര്‍ലാല്‍ ഗുപ്‌തയാണ് മരിച്ച രണ്ടാമത്തെ ദിവസം വീര്‍പലിന്റെ മൃതദേഹം കണ്ടതായി പൊലീസില്‍ വിവരമറിയിച്ചത്.
ഇവര്‍ തനിച്ചായിരുന്നു താമസം. ഹിമാന്‍ഷുവും ഇവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ കൊലപാതക കാരണത്തെക്കുറിച്ചോ കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications