മുംബൈ ഇരട്ടസ്‌ഫോടനം: 3 പ്രതികള്‍ക്കും വധശിക്ഷ

പ്രതികള്‍ മൂന്ന് പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം 17ന് പോട്ട കോടതി കണ്ടെത്തിയിരുന്നു. ഇവരുടെ ശിക്ഷ ചൊവ്വാഴ്‌ച വിധിയ്‌ക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് വിധി പ്രസ്‌താവിക്കുന്നത് കോടതി വ്യാഴാഴ് ചത്തേക്ക് മാറ്റുകയായിരുന്നു.
കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ലഷ്‌കറെ ഇ തോയിബയുടെ നേതൃത്വത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 54 പേര്‍ കൊല്ലപ്പെടുകയും നൂറ്റമ്പതിലധികം പേര്‍ക്കു പരുക്കേല്ക്കുകയും ചെയ്തിരുന്നു.
ലക്ഷ്‌ക്കര്‍ ഇ തോയിബയുടെ ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നായിരുന്നു മുംബൈ ഇരട്ട സ്‌ഫോടനം. രാജ്യത്ത് ഇതാദ്യമായാണ് ഒരു തീവ്രവാദകേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ ലഭിയ്‌ക്കുന്നതെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ഉജ്ജ്വല്‍ നികം പറഞ്ഞു. വിധിയ്‌ക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു.












Click it and Unblock the Notifications