വനിതാ മജിസ്‌ട്രേറ്റ് കാറില്‍ മരിച്ച നിലയില്‍
ദില്ലി: ദില്ലിയില്‍ വനിതാ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ദുരൂഹ സാഹചര്യത്തില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മോഡല്‍ ടൗണിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മീര(44)യാണ് വ്യാഴാഴ്‌ച രാവിലെ രോഹിണി സെക്‌ടറില്‍ സ്വന്തം കാറിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തെ കുറിച്ച് കുടുംബാംഗങ്ങളെ അറിയിച്ചതായി പൊലീസ് പറഞ്ഞു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തകര്‍ന്ന നിലയിലാണ്. കാറിനുള്ളില്‍ നിന്ന് പൊലീസ് മദ്യക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ മദ്യപിച്ചിരുന്നുവോയെന്ന കാര്യം വ്യക്തമല്ല.
പോസ്‌റ്റ്‌മോര്‍ട്ടം കഴിഞ്ഞാലെ മരണകാരണം വ്യക്തമാവൂ എന്ന് അധികൃതര്‍ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications