കസബിന് രാഖികെട്ടാന്‍ മോഹം
മുംബൈ: രക്ഷാബന്ധന്‍ ദിനത്തില്‍ തന്റെ കയ്യിലും ആരെങ്കിലും രാഖി കെട്ടിത്തരണമെന്ന് ആഗ്രഹമുണ്ടെന്ന് മുംബൈ ആക്രമണക്കേസില്‍ അറസ്‌റ്റിലായ അബ്ദുള്‍ കസബ്.
ബുധനാഴ്‌ച രക്ഷാബന്ധന്‍ ദിനത്തില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണത്രേ തന്റെ അഭിഭാഷകന്‍ അബ്ബാസ് കസ്‌മിയോട്‌് കസബ് രാഖി കെട്ടണമെന്ന ആഗ്രഹം പറഞ്ഞത്.
ആരെങ്കിലും താങ്കളെ സഹോദരനായി കരുതുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും രാഖി കെട്ടിത്തരുമെന്ന് കസ്‌മി കസബിനോട് പറഞ്ഞു. കോടതി ഉദ്യോഗസ്ഥരും പൊലീസുകാരുമെല്ലാം കയ്യില്‍ രാഖി കെട്ടിയിരിക്കുന്നത് കണ്ടാണ് കസബിനും രാഖി കെട്ടാന്‍ മോഹമുദിച്ചത്.
പാകിസ്‌താനിലെ ഫരീദ്‌കോട്ടിലുള്ള വീട്ടില്‍ കസബിന് രണ്ട് സഹോദരിമാരുണ്ട്. ഇവര്‍ രണ്ടുപേരും വിവാഹിതരാണെന്നും ഇരുവര്‍ക്കും കുട്ടികളുണ്ടെന്നും കോടതിയില്‍ കുറ്റം സമ്മതിച്ച ദിവസം കസബ് പറഞ്ഞിരുന്നു












Click it and Unblock the Notifications