തൃശൂരില്‍ നാലംഗകുടുംബം മരിച്ച നിലയില്‍
തൃശ്ശൂര്‍: ചാവക്കാട് മണത്തലയില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുങ്കല്‍ നാരായണന്റെ മകന്‍ ഷെല്‍ജി (48), ഭാര്യ ബിനിത (30), മക്കളായ മൂന്നര വയസ്സുകാരി സന, നാലരമാസം പ്രായമായ ഇളയകുട്ടി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്‌ച രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷെല്‍ജിയെ വീടിന് മുമ്പിലുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും കുട്ടികളെയും വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഷെല്‍ജിക്കും കുടുംബത്തിനും സാമ്പത്തിക പ്രയാസങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന് മുമ്പും ഷെല്‍ജി ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications