ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു
കൊച്ചി: ശംബളവര്‍ധന അടക്കമുള്ള കാര്യങ്ങളില്‍ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ രാജ്യ വ്യാപകമായി പണിമുടക്കുന്നു. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയുമാണ് പണിമുടക്ക്.
സേവന-വേതന കരാറുകള്‍ പുതുക്കുക, ആശ്രിത നിയമന പദ്ധതി പുനസ്ഥാപിക്കുക, നിലവിലുള്ള പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ ഒരവസരം കൂടി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ബാങ്ക് ജീവനക്കാര്‍ ഉയര്‍ത്തുന്നത്. ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
ഓഫീസര്‍മാരുള്‍പ്പെടെയുള്ള മുഴുവന്‍ ബാങ്ക് ജീവനക്കാരും യുഎസ്‌ബിയുവില്‍ ഉള്‍പ്പെടും. സേവന-വേതന കരാര്‍ കാലാവധി 2007 ഒക്ടോബര്‍ 31ന് അവസാനിച്ചതിനെത്തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ 17.5ശതമാനം ശംബള വര്‍ധന സമ്മതിച്ച ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ ആ നിലപാടില്‍ നിന്നും പിന്നോട്ടുപോയെന്നാണ് സമരക്കാരുടെ ആരോപണം.
സമരം ഒഴിവാക്കാനായി ചൊവ്വാഴ്‌ച നടന്ന ചര്‍ച്ചയില്‍ ശംബള വര്‍ധന 13 ശതമാനമായി കുറയ്‌ക്കുമെന്ന സമീപനമാണ് ഐബിഎ സ്വീകരിച്ചതെന്നും യുഎഫ്‌ബിയു കുറ്റപ്പെടുത്തി. പെന്‍ഷന്‍, ആശ്രിത നിയമനം തുടങ്ങിയ കാര്യങ്ങളിലും സര്‍ക്കാറും ബാങ്ക് മാനേജ്‌മെന്റുകളും മുന്‍നിലപാടുകളില്‍ നിന്നും പിന്നോട്ടുപോയ സാഹചര്യത്തിലാണ് സമരം അനിവാര്യമായതെന്ന് യുഎഫ്‌ബിയു കണ്‍വീനര്‍ വിജെ ജോണി അറിയിച്ചു.
തൊഴിലാളി സംഘടനകളും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ചീഫ് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് തങ്ങള്‍ സമരവുമായി മുന്നോട്ടുപോകുന്നതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ജീവനക്കാര്‍ പണിമുടക്കുമെങ്കിലും എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും












Click it and Unblock the Notifications