വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഘം അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിച്ച മൂന്നംഗസംഘത്തെ പൊലീസ് അറസ്റ്റുചെയ്‌തു.
കരകുളം സ്വദേശി അഭിലാഷ്(18), ശാസ്‌തമംഗലം സ്വദേശി സുരേഷ്(20), പേരൂര്‍ക്കട സ്വദേശി മഞ്‌ജു(28) എന്നിവരെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റുചെയ്‌തത്. നഗരത്തിലെ ഒരു സ്കൂളിലെ കുട്ടികളെയാണ് ഇവര്‍ ലൈംഗികചൂഷണത്തിന് ഇരകളാക്കിയത്.
ഒരു സ്വകാര്യ ഹോസ്‌റ്റലിലാണ് പെണ്‍കുട്ടികള്‍ താമസിച്ചിരുന്നത്. നിര്‍ധനകുടുംബങ്ങളില്‍ നിന്നുള്ള ഇവരെ ഐസ്‌ക്രീം, മധുരപലഹാരങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവ നല്‍കിയാണത്രേ യുവാക്കള്‍ വശത്താക്കിയത്. ഒരു കൊല്ലത്തോളമായി ഇവര്‍ മൂന്നുപേരും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
കൂട്ടത്തില്‍ അഭിലാഷ്, സുരേഷ് എന്നിവര്‍ ഓട്ടോ ഡ്രൈവര്‍മാരാണ്. ഇവര്‍ സ്‌കൂള്‍ബസിന്റെ ക്ലീനര്‍മാരായി ജോലി ചെയ്‌തിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടികളുമായി പരിചയമുണ്ടാക്കിയത്. പെണ്‍കുട്ടികളുമായി എത്തിയിരുന്ന ഇരുവര്‍ക്കും പകല്‍സമയം ചെലവഴിക്കാന്‍ വീട് നല്‍കിയത് മഞ്‌ജുവായിരുന്നു.
ക്ലാസ് തുടങ്ങിയശേഷം സ്‌കൂളിന്റെ പുറകുവശത്തുള്ള വഴിയിലൂടെ ഇവര്‍ കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു പതിവ്. കോവളം, വര്‍ക്കല, ശംഖുമുഖം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇവര്‍ പെണ്‍കുട്ടികളുമായി എത്തിയിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. യുവാക്കളെ പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ എന്‍ ഗോപാലകൃഷ്‌ണന്‍ ചോദ്യം ചെയ്‌തു.












Click it and Unblock the Notifications