സ്‌മാര്‍ട് സിറ്റി നഷ്ടപ്പെടുത്തില്ല: ശര്‍മ്മ
തിരുവനന്തപുരം: സ്‌മാര്‍ട് സിറ്റി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും പദ്ധതി നഷ്ടപ്പെടാന്‍ ഇടയാക്കില്ലെന്നും മന്ത്രി എസ് ശര്‍മ്മ പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ നടപടിക്രമങ്ങള്‍ ഏകദേശം പൂര്‍ത്തിയായി വരുന്ന സമയത്താണ് ടീകോം പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതെന്നും ശര്‍മ്മ അറിയിച്ചു.
നാളെ ചെയ്യേണ്ടകാര്യം ഇന്ന് ചെയ്യണമെന്നാണ് ടീകോം പറയുന്നത്. 12 ശതമാനം ഭൂമിയില്‍ സ്വതന്ത്രവിനിയോഗഅവകാശം നല്‍കണമെന്ന ടീകോമിന്റെ ആവശ്യം മാസ്‌റ്റര്‍ പ്ലാന്‍ അംഗീകരിച്ചതിന് ശേഷം ചര്‍ച്ച ചെയ്യേണ്ടകാര്യമാണ്. മാസ്‌റ്റര്‍ പ്ലാന്‍ അംഗീകരിക്കാതെ ആ പദ്ധതിയിലെ ഭൂമിയുടെ അവകാശകാര്യം എങ്ങനെ തീരുമാനിക്കും-മന്ത്രി ചോദിച്ചു.
സ്‌മാര്‍ട് സിറ്റി ചര്‍ച്ചകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയിട്ടില്ല. ഇക്കാര്യം സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications