തീവ്രവാദം സര്‍ക്കാരിന് വീഴ്‌ച പറ്റിയെന്ന് ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്രവാദം അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്‌ച വരുത്തിയതായി പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. തുടര്‍ച്ചയായാണ് ഈ കാര്യത്തില്‍ സര്‍ക്കാര്‍ വീഴ്‌ച വരുത്തുന്നത്.
തിരഞ്ഞെടുപ്പ് കാലത്തെടുത്ത തീരുമാനങ്ങള്‍ ശരിയാണെന്ന് വരുത്തിതീര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമം. പത്ത് വോട്ടിന് വേണ്ടി ആരുമായും കൂട്ടുചേരാന്‍ തീരുമാനിച്ചതും കഴിഞ്ഞ മൂന്നു വര്‍ഷമായി പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിച്ചതുമാണ് സംസ്ഥാനത്തെ തീവ്രവാദികളുടെ താവളമാക്കി മാറ്റിയത്. സര്‍ക്കാര്‍ എത്ര മൂടിവെച്ചാലും സത്യം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ്‌് കേന്ദ്രമായി മാറിയതിന്റെ അപകടം സര്‍ക്കാര്‍ ഇതുവരെ മനസിലാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.












Click it and Unblock the Notifications