വിഎസിന് തിരിച്ചുവരാം: പാലൊളി
മലപ്പുറം: അച്ചടക്ക നടപടിയ്‌ക്ക് വിധേയനായ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പൊളിറ്റ് ബ്യൂറോയിലേയ്‌ക്ക് തിരിച്ചുവരാമെന്ന് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി.
പൊളിറ്റ് ബ്യൂറോയില്‍ തിരിച്ചെടുക്കുന്നതിനായി വി.എസ് അപേക്ഷ നല്‍കിയാല്‍ അത് പരിഗണിക്കുമെന്നാണ് പാലൊളി പറഞ്ഞത്. എടപ്പാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗംകൂടിയായ മന്ത്രി.
അച്ചടക്ക നടപടികളുടെ ഭാഗമായാണ് വി.എസിനെ പിബിയില്‍ നിന്നും കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക് തരംതാഴ്‌ത്തിയത്. നടപടിയ്‌ക്ക് വിധേയനായ ആള്‍ക്ക് തിരിച്ചുവരാനായി അപേക്ഷ നല്‍കാന്‍ അവകാശമുണ്ട്. അത് സ്വീകരിക്കാനും നിരസിക്കാനും പാര്‍ട്ടിയ്‌ക്കും അവകാശമുണ്ട്- പാലൊളി പറഞ്ഞു.












Click it and Unblock the Notifications