Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം വലിച്ചെറിഞ്ഞ കസബിന്‌ കോടതിയുടെ വിമര്‍ശനം

മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ പാകിസ്‌താന്‍ ഭീകരന്‍ അബ്ദുള്‍ കസബ്‌ ഭക്ഷണം കഴിയ്‌ക്കാന്‍കൂട്ടാക്കുന്നില്ലെന്ന ജയിലധികൃതരുടെ പരാതിയെത്തുടര്‍ന്ന്‌ കസബിന്‌ കോടതിയുടെ ശാസന.

കഴിഞ്ഞ ദിവസം കൊടുത്ത ഭക്ഷണമെല്ലാം വലിച്ചെറിഞ്ഞ കസബ്‌ തനിക്ക്‌ മട്ടന്‍ ബിരിയാണി വേണമെന്നാണത്രേ ആവശ്യപ്പെട്ടത്‌. പൊലീസുകാര്‍ ഇക്കാര്യം പ്രത്യേക കോടതിയില്‍ പറഞ്ഞപ്പോള്‍ ജഡ്‌ജി എം എല്‍ തഹലിനായി കസബിനെ രൂക്ഷമായി വിമര്‍ശിച്ചു.

ഇത്തരത്തില്‍ പെരുമാറരുതെന്നും ഇതു തുടര്‍ന്നാല്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ ജയിലില്‍ കസബിന്‌ നേരിടേണ്ടിവരുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. ഇതാദ്യമായല്ല ഇതിനു മുമ്പും പല കാര്യങ്ങളും പറഞ്ഞ്‌ വിളമ്പിക്കൊടുത്ത ഭക്ഷണം കസബ്‌ വലിച്ചെറിഞ്ഞിട്ടുണ്ടെന്ന്‌ ജയിലധികൃതര്‍ കോടതിയെ ബോധിപ്പിച്ചു.

വ്യാഴാഴ്‌ച മുഴുവന്‍ സമയവും ഭക്ഷണം കഴിയ്‌ക്കാതെ ഇരിക്കുകയായിരുന്നുവത്രേ കസബ്‌. മറ്റു തടവുകാര്‍ക്ക്‌ നല്‍കുന്ന അതേ ഭക്ഷണം തന്നെയാണ്‌ കസബിനും നല്‍കുന്നതെന്ന്‌ പൊലീസുകാര്‍ കോടതിയെ അറിയിച്ചു. ഇത്തരത്തിലൊക്കെ പെരുമാറിയോയെന്ന ജഡ്‌ജിയുടെ ചോദ്യത്തിന്‌ യെസ്‌ സാര്‍ എന്നായിരുന്നു കസബിന്റെ മറുപടി.

കേസില്‍ ഹാജരായ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം പറയുന്നത്‌ ഇത്തരം പ്രവൃത്തികളിലൂടെ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി ജനങ്ങളില്‍ സഹതാപതരംഗമുണ്ടാക്കാനുള്ള ശ്രമമാണ്‌ കസബ്‌ നടത്തുന്നതെന്നാണ്‌.

രക്ഷാബന്ധന്‍ ദിനത്തില്‍ ആരെങ്കിലും രാഖി കെട്ടിത്തരണമെന്ന്‌ തനിക്കാഗ്രഹമുണ്ടെന്ന്‌ കസബ്‌ പറഞ്ഞതും സഹതാപം പിടിച്ചുപറ്റുകയെന്ന ഉദ്ദേശത്തോടെയാണെന്നാണ്‌ നികം പറയുന്നത്‌. ഇയാള്‍ വളരെ ബുദ്ധിമാനാണെന്നും ഇനിയും ഭക്ഷണം എറിയാന്‍ അയാളെ അനുവദിക്കരുതെന്ന്‌ ജയിലധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കണമെന്നും നികം കോടതിയോട്‌ അഭ്യര്‍ത്ഥിച്ചു.

മുംബൈയിലെ ആര്‍തര്‍ റോഡ്‌ ജയിലില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ്‌ കസബിനെ പാര്‍പ്പിച്ചിരിക്കുന്നത്‌. കസബിന്റെ ജയില്‍ മുറിയില്‍ ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട്‌ ക്യാമറ സ്ഥാപിച്ച്‌ അയാളുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന്‌ ജയില്‍ അധികൃതര്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+