പ്രമുഖ നഗരങ്ങള്‍ക്ക് ലഷ്കര്‍ ഭീഷണി
ദില്ലി: ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ആക്രമണം നടത്താന്‍ പാകിസ്താന് തീവ്രവാദസംഘടനയായ ലഷ്കര്‍ ഇ തൊയ്ബ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ദില്ലിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ആക്രമണം നടത്താനാണത്രേ ലഷ്കര്‍ ഭീകരര്‍ പദ്ധതിയിടുന്നത്. ദില്ലിയ്ക്കു പുറമെ ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വ്യക്തമായ സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നാണ് അറിവ്. ദില്ലി പൊലീസിനും ആന്ധ്ര, ബംഗാള്‍ സര്‍ക്കാറുകള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുംബൈ മാതൃകയില്‍ ആക്രമണം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നാണ് മുന്നറിയിപ്പ്.ദില്ലി നഗരത്തില്‍ നിന്നും പുറത്തേയ്ക്കുള്ള എല്ലാ വഴികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന ചുവപ്പുകോട്ടയില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സംശയകരമായ സാഹചര്യത്തില്‍ വ്യക്തികളെയോ വസ്തുക്കളോ കണ്ടാല്‍ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനിടെ രണ്ട് ഹിസ്ബുള്‍ മുജാഹീദീന്‍ തീവ്രവാദികളെ വെള്ളിയാഴ്ച രാത്രി ദില്ലിയില്‍ അറസ്റ്റുചെയ്തിട്ടുണ്ട്.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications