അരക്കിലോ വെള്ളിയ്‌ക്ക് ഭാര്യയെ വിറ്റു
ജയ്‌പൂര്‍: അരക്കിലോ വെള്ളിയ്‌ക്കും അമ്പതിനായിരം രൂപയ്‌ക്കും ഭര്‍ത്താവ് ഭാര്യയെ വിറ്റു. ഖാന്‍പുര്‍ മേഖലയിലെ തിക്കാരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്.
രാംസ്വരൂപ് ബൈരാഗി എന്നയാളാണ് വെള്ളിയ്‌ക്കും പണത്തിനും വേണ്ടി ഭാര്യയെ വിറ്റത്. കാംഖേഡ ഗ്രാമത്തിലെ പപ്പമീനയെന്നയാളാണ് വെള്ളിയും പണവും നല്‍കി സ്‌ത്രീയെ വാങ്ങിയത്.
സരോള കലാന്‍ ഗ്രാമത്തിലെ ഗോപാല്‍ ഹത് വയെന്നയാളുടെ മകളെയാണ് ഭര്‍ത്താവ് വിറ്റത്. സംഭവത്തെത്തുടര്‍ന്ന് ഗോപാല്‍ രാംസ്വരൂപിനും അയാളുടെ പിതാവിനും പപ്പമീനയ്‌ക്കുമെതിരെ കോടതിയെ സമീപിച്ചു.
പിന്നീട് കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് ഇവരെ മൂന്നുപേരെയും അറസ്റ്റുചെയ്‌തു.












Click it and Unblock the Notifications