എംപിമാര്‍ക്കു കടിഞ്ഞാണ്‍ ഇടണം: സ്‌പീക്കര്‍
ദില്ലി: എംപിമാരുടെ മേല്‍ കടിഞ്ഞാണിടണമെന്ന് ലോക്‌സഭാ സ്‌പീക്കര്‍ മീര കുമാര്‍. ബഹളത്തെ തുടര്‍ന്ന് പതിവായി ലോക്‌സഭാ നടപടികള്‍ സ്‌തംഭിയ്‌ക്കുന്ന സാഹചര്യത്തിലാണ് സ്‌പീക്കറുടെ പരമാര്‍ശം.
ലോകമെങ്ങുമുള്ള പാര്‍ലമെന്റുകള്‍ ഇതേ പ്രശ്‌നം അഭിമുഖീകരിയ്‌ക്കുന്നുണ്ട്. പാര്‍ലമെന്റ് അംഗങ്ങളെ നിയന്ത്രിയ്‌ക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വെളിപ്പെടുത്തുന്നത്. എന്നാല്‍ എംപിമാരെ നിയന്ത്രിക്കുന്നതിന് പുതിയ നിയമം നിര്‍മിക്കേണ്ടതില്ലെന്നും മീരാ കുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വനിതാ സംവരണം സംബന്ധിച്ചു ലോക്‌സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് അംഗങ്ങളുടെ പെരുമാറ്റം സ്‌പീക്കര്‍ക്കു മോശമായി അനുഭവപ്പെട്ടത്.
എംപിമാരെ നിയന്ത്രിക്കുന്നതിന് ശക്തമായ ചട്ടങ്ങള്‍ ഉണ്ടെങ്കിലും പ്രയോഗിക്കുന്നില്ല. പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചനയില്ലെന്നും മീരാ കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications