സ്വകാര്യ സ്‌കൂളുകളെ സര്‍ക്കാരിന് നിയന്ത്രിക്കാം
ദില്ലി: സ്വകാര്യ സ്‌കൂളുകള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഫീസ് നിശ്ചയിയ്‌ക്കാനുള്ള അവകാശമുണ്ടെങ്കിലും അവ നിയന്ത്രിയ്‌ക്കാനുള്ള അവകാശം സര്‍ക്കാരിന് തന്നെയാണെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവത്ക്കരണം ചെറുക്കാന്‍ ഇത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
പുതിയ ശന്പളക്കമ്മീഷന്‍ തീരുമാനം പ്രകാരം അധ്യാപകര്‍ക്ക് ശന്പളം നല്കാന്‍ വിഷമിയ്ക്കുകയാണെന്നും അതിനാല്‍ ഫീസ് വര്‍ദ്ധന ആവശ്യമാണെന്നും കാണിച്ച് സ്കൂളുകള്‍ നല്കിയ ഹര്‍ജിയിലാണ് വിധി. ഫീസ് വര്‍ദ്ധന രക്ഷിതാക്കളെ ബുദ്ധിമുട്ടിലാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ് ടിയാണെങ്കില്‍ ഒരു മാനേജ് മെന്റിന്റെ കീഴിലുള്ള സ്‌കൂളുകളിലേയ്‌ക്ക് പണം കൈമാറ്റം ചെയ്യാമെന്നും സുപ്രീം കോടതി വിധിച്ചു.












Click it and Unblock the Notifications