കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 616 പന്നിപ്പനി ബാധിതര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ പന്നിപ്പനി രോഗബാധ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക്‌. വ്യാഴാഴ്‌ച 19 പേരില്‍ കൂടി എച്ച്‌1 എന്‍1 വൈറസ്‌ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത്‌ പന്നിപ്പനി ബാധിച്ചവരുടെ എണ്ണം 616 ആയി ഉയര്‍ന്നു.

ദില്ലിയില്‍ നിന്നുള്ള 11 പേരിലും പുനെയില്‍ നിന്നുള്ള 8 പേരിലുമാണ്‌ പന്നിപ്പനി ബാധ സ്ഥിരീകരിച്ചിരിയ്‌ക്കുന്നത്‌. പന്നിപ്പനി ഭീതി വ്യാപകമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന്‌ ആളുകളാണ്‌ പരിശോധനയ്‌ക്കായി ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നത്‌.

പനിബാധ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള 616 കേസില്‍ഇതുവരെ 487 പേര്‍ ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടിട്ടുണ്ട്‌.

അതിനിടെ പുനെയില്‍ പന്നിപ്പനി മൂലം മരിച്ച റീദ ഷെയ്‌ഖിന്റെ മാതാപിതാക്കള്‍ നഗരത്തിലെ രണ്ട്‌ ആശുപത്രികള്‍ക്കെതിരെ പരാതി നല്‌കി. മകളുടെ രോഗം സ്ഥിരീകരിയ്‌ക്കുന്നതില്‍ ആശുപത്രികള്‍ക്ക്‌ പിഴവ്‌ പറ്റിയെന്നാരോപിച്ചാണ്‌ പരാതി നല്‌കിയിരിക്കുന്നത്‌. കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ പതിന്നാലുകാരിയായ റീദ ഷെയ്‌ഖ്‌ മരിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X