കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കക്കൂസുകളുണ്ടാക്കാന്‍ ട്വിറ്റര്‍

  • By Staff
Google Oneindia Malayalam News

ദില്ലി: 'ഷിറ്റ്‌' എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മലമെന്നാണ്‌. എന്നാല്‍ ഇതൊരു വൃത്തികെട്ട വാക്കാണ്‌ അയ്യേ എന്ന്‌ കരുതേണ്ട യാതൊരു കാര്യവുമില്ല. നമ്മള്‍ ഭക്ഷണം കഴിയ്‌ക്കുന്നുണ്ടെങ്കില്‍ വിസര്‍ജ്യവുമുണ്ടാകും.

അതൊരു വൃത്തികേടാണെന്ന്‌ കരുതി ഭക്ഷണം കഴിയ്‌ക്കാതെയും വിസര്‍ജിക്കാതെയും ജീവിക്കാന്‌ കഴിയുമോ? ഇല്ല കാരണം ഒരു ആയുഷ്‌കാലത്തില്‍ നമ്മള്‍ ആറു മാസം മുതല്‍ മൂന്നു വര്‍ഷം വരെ കഴിയുന്നത്‌ സാക്ഷാല്‍ കക്കൂസിലാണ്‌.

ഇത്‌ ഒന്നോ രണ്ടോ മനുഷ്യരുടെ കാര്യമല്ല ഈ ലോകത്തിലെ സകലമാന മനുഷ്യരുടെയും കാര്യമാണ്‌. പക്ഷേ ഈ വിസര്‍ജ്ജനം അല്ലെങ്കില്‍ വിസര്‍ജ്ജ്യം വൃത്തികേടാവുന്ന ഒരു സാഹചര്യമുണ്ട്‌. അത്‌ വേണ്ടരീതിയില്‍ സംസ്‌കരിക്കപ്പെട്ടില്ലെങ്കില്‍ ആരോഗ്യത്തിന്‌ ഹാനികരമാകും.

മാരകരോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയും മനുഷ്യരുടെ ആരോഗ്യസ്ഥിതി അവതാളത്തിലാവുകയും ചെയ്യുന്നു.കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇപ്പോഴും 6.6കോടി ജനങ്ങള്‍ തുറസ്സായ സ്ഥലങ്ങളിലാണ്‌ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്‌.

പുരോഗമിച്ചുകൊണ്ടിരിക്കുന്നുവെന്ന്‌ നാം അഭിമാനിക്കുമ്പോഴും ഇന്ത്യയില്‍ പലയിടത്തും ആരോഗ്യകരമായ ശൗചാലയങ്ങള്‍ ഇല്ലെന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. ഇന്നും തോട്ടിപ്പണി ചെയ്‌ത്‌ ജീവിക്കുന്ന ഒരു സമൂഹവും നമുക്കിടയിലുണ്ട്‌. മലത്തിലുള്ള കോളിഫോം ബാക്ടീരിയകള്‍ കുടിവെള്ളത്തില്‍ കലര്‍ന്ന്‌ മഴക്കാലത്ത്‌ കോളറ പോലുള്ള അസുഖങ്ങളും മറ്റും പടര്‍ന്നുപിടിക്കുന്നത് നമ്മുടെ നാട്ടിലെ ഒരു സ്ഥിരം കാഴ്‌ചയാണ്‌.

ഇപ്പോഴിതാ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങിന്റെ പുതിയ പര്യായമായ ട്വിറ്റര്‍ പുതിയൊരു സംരംഭത്തിനായി പരിശ്രമം നടത്തുന്നു. അതേ ഇന്ത്യയില്‍ കക്കൂസുകള്‍ നിര്‍മ്മിക്കുക, അതിനായി പണം കണ്ടെത്തുകയെന്നതാണ്‌ ട്വിറ്ററിന്റെ ലക്ഷ്യം. അതായത്‌ ട്വിറ്ററില്‍ അംഗത്വമുള്ള ഓരോരുത്തരും ഓരോ ദിവസവും ഇതിലേയ്‌ക്ക്‌ സംഭാവന നല്‍കുകയെന്നതാണ്‌ പദ്ധതി.

നമ്മള്‍ സംഭാവന ചെയ്യുന്നതിനൊപ്പം സംഭാന ചെയ്യാന്‍ നമ്മുടെ ഫോളോവേഴ്‌സിനെയും പ്രേരിപ്പിക്കുകയെന്നതാണ്‌ ഇതിന്റെ രീതി. 'വേര്‍ എവര്‍ ദി നീഡ്‌' എന്നപേരില്‍ ഇന്ത്യയിലും അമേരിക്കയിലും ബ്രിട്ടനിലുമായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ ആണ്‌ ഇന്ത്യയില്‍ ആരോഗ്യകരമായ കക്കൂസുകള്‍ നിര്‍മ്മിക്കുന്നതിനായി ട്വിറ്ററിലെ അംഗങ്ങളെക്കൊണ്ട് സംഭാവന ചെയ്യിക്കുകയെന്ന ആശയം കൊണ്ടുവന്നത്‌.

ഇതിനായി 'ട്വിറ്റര്‍ ഫോര്‍ ദി ഷ-റ്റേര്‍സ്‌' എന്നൊരു ചെറിയ നെറ്റ്‌ വര്‍ക്കും തുടങ്ങിയിട്ടുണ്ട്‌. ഇതിനൊപ്പം തന്നെ യുവാക്കളെ പരിസരശുചിത്വം വ്യക്തിശുചിത്വം തുടങ്ങിയവയെക്കുറിച്ച്‌ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യവും 'ട്വിറ്റര്‍ ഫോര്‍ ഷ-റ്റേര്‍സ്‌' എന്ന കമ്യൂണിറ്റിക്കുണ്ടെന്ന്‌ വേര്‍ എവര്‍ ദി നീഡിന്റെ യുകെയിലെ മേധാവി ഡേവിഡ്‌ ക്രോസ്‌വെല്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X