കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാവങ്ങളുടെ നെയ്ത്തുകാരന് യാത്രാമൊഴി

  • By Staff
Google Oneindia Malayalam News

Murali
തിരുവനന്തപുരം: വേദിയിലും അഭ്രപാളികളിലും മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍നല്‍കി അരങ്ങൊഴിഞ്ഞ പ്രിയതാരത്തിന്‌ വിട. നെടുമങ്ങാട്‌ അരുവിക്കരയിലുള്ള വീട്ടുവളപ്പില്‍ മുരളിയ്‌ക്ക്‌ അന്ത്യവിശ്രമം.

എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടിയാണ് സംസ്കാരം നടന്നത്. വൈകീട്ട് നാലുമണി കഴിഞ്ഞാണ് സംസ്കാരച്ചടങ്ങുകള്‍ തുടങ്ങിയത്.

ബുധനാഴ്‌ച വൈകിയാണ്‌ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ മുരളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

തുടര്‍ന്ന്‌ വൃക്കകളും കരളും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ കണ്ടെത്തി. തുടര്‍ച്ചയായി ഡയാലിസിസ്‌ ചെയ്‌തതെങ്കിലും വ്യാഴാഴ്‌ചയും ആരോഗ്യസ്ഥിതി മോശമായി തുടരുകയായിരുന്നു. ഒപ്പം ന്യൂമോണിയയും ഹൃദയാഘാതവും വന്നതോടെ സ്ഥിതി തീര്‍ത്തും വഷളാവുകയും വ്യാഴാഴ്‌ച രാത്രി എട്ടരയോടെ മരണം സംഭവിക്കുകയുമായിരുന്നു.

അടുത്തിടെ മലയാള ചലച്ചിത്രലോകത്തുനിന്നും മരണം കവര്‍ന്നെടുത്തവരില്‍ അവസാനത്തെയാളാണ്‌ മുരളി. സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ്‌, രാജന്‍ പി ദേവ്‌ എന്നിവരുടെ നഷ്ടത്തിന്‌ പിന്നാലെയാണ്‌ അപൂര്‍വ്വമായ അഭിനയമികവുമായി പ്രേക്ഷകരെ വിസ്‌മയിപ്പിച്ച മുരളിയുടെ വിയോഗം.

നാടകരംഗത്തുനിന്നും ചലച്ചത്രലോകത്തെത്തിയ മുരളിയുടെ വളര്‍ച്ച മലയാള സിനിമയിലെ ഒരു കാലഘട്ടത്തന്റെ ചരിത്രം കൂടിയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X