ടോട്ടല്‍ തട്ടിപ്പ് : കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ ടോട്ടല്‍ ഫോര്‍ യു സ്ഥാപനത്തിന്റെ ഉടമ ശബരിനാഥിനെ ഒന്നാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 20 പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി പി രഘു തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
750 പേജുള്ള കുറ്റപത്രത്തിലെ പ്രതികളില്‍ 13 പേരെ മാത്രമേ അറസ്‌റ്റ് ചെയ്‌തിട്ടുള്ളൂ. ഏഴുപേര്‍ ഇപ്പോഴും ഒളിവിലാണ്. അറസ്‌റ്റിലായവരില്‍ ശബരീനാഥ്, രാജന്‍, ഡോക്ടര്‍ രമണി ജയിലിലാണ്. മറ്റുള്ളവര്‍ക്ക് ജാമ്യം കിട്ടി. കുറ്റപത്രം സമര്‍പ്പിയ്‌ക്കാന്‍ വൈകിയതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിയ്‌ക്കാന്‍ കാരണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ലക്ഷ്‌മി മോഹന്‍, അഡ്വക്കേറ്റ് ശിവപ്രസാദ്, അഡ്വക്കേറ്റ് സുരേഷ്, മിലി എസ് നായര്‍, ജിജേഷ്, ബിനീഫ്, സനല്‍, എന്നിവരാണ് ഒളിവിലുള്ളത്. ആകെ 30 കേസുകളാണ് ടോട്ടല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഈ മുപ്പത് കേസിലും ശബരീനാഥ് പ്രതിയാണ്.
തെളിവിനുള്ള 500 രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 22 കാറുകള്‍ ഉള്‍പ്പെടെ 310 തൊണ്ടി മുതലുകള്‍ ഉണ്ട്. 316 പേരാണ് കേസില്‍ സാക്ഷികള്‍ ആയി ഉള്ളത്.












Click it and Unblock the Notifications