മൃതദേഹ വിവാദം: ബാലകൃഷ്ണന് രാജിവച്ചു
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹത്തെ അപമാനിച്ചുവെന്ന വിവാദത്തെത്തുടര്‍ന്ന് കെപിസിസി അന്വേഷണം നേരിട്ട ഡിസിസി പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന് രാജിവച്ചു.
രാജിക്കത്ത് വെള്ളിയാഴ്ച കെപിസിസിയ്ക്ക് കൈമാറി. കെപിസിസി നടത്തിയ അന്വേഷണത്തില്‍ ബാലകൃഷ്ണന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പുതിയ പ്രസിഡന്റിനെ വെള്ളിയാഴ്ച ചേരുന്ന കെപിസിസി നിര്‍വ്വാഹക സമിതിയോഗം തിരഞ്ഞെടുക്കും. ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ബാലകൃഷ്ണന് യോഗത്തില്‍ പങ്കെടുക്കില്ല.
ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഉപാധികളൊന്നുമില്ലാതെ രാജിക്കത്ത് നല്കാന് ധാരണയായതെന്നാണ് സൂചന. ബാലകൃഷ്ണന് ഉദ്ദേശിക്കുന്ന ഒരാളെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനാക്കണമെന്ന ആവശ്യം പുതിയ കത്തില്‍ ഇല്ല.
എഐസിസി നേതൃത്വം പ്രശ്നത്തില്‍ ഇടപെട്ട സാഹചര്യത്തില്‍ മുന്‍വിധികളൊന്നും ഇല്ലാതെതന്നെ പദവി ഒഴിയണമെന്നാണ് അഭിപ്രായമുയര്‍ന്നത്. വ്യാഴാഴ്ച മൂന്നുമണിക്കുതന്നെ രാജിക്കത്ത് കെപിസിസിയ്ക്ക് ഫാക്സ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ മൃതദേഹത്തെ അപമാനിച്ച വിവാദത്തില്‍ സിഎസ് ശ്രീനിവാസന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിജോയ് ബാബു എന്നിവര്‍ക്കെതിരെയും നടപടിവേണമെന്നതിനെക്കുറിച്ച് ചര്‍ച്ച നീണ്ടു.
തുടര്‍ന്ന് രാത്രിയോടെയാണ് രാജിക്കത്ത് വെള്ളിയാഴ്ച സമര്‍പ്പിക്കാമെന്ന് തീരുമാനമുണ്ടായത്. യാഥാര്‍ത്ഥ്യമല്ലാത്ത വിഷയത്തിന്റെ പേരില്‍ ഉയര്‍ന്ന വിവാദം അവസാനിപ്പിക്കാന്‍ ആറുമാസം മുമ്പ് താന്‍ നല്കിയ രാജിക്കത്ത് പ്രാബല്യത്തില്‍ വരുത്തണമെന്നാണ് പുതിയ കത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
എഐസിസി നേതൃത്വത്തിന്റെ മുന്നില്‍ കെ കരുണാകരന് നിര്‍ദ്ദേശിച്ച പേരുകളും ഡിസിസി അധ്യക്ഷ പദവിയിലേയ്ക്ക് പരിഗണിച്ചേയ്ക്കുമെന്നാണ് അറിയുന്നത്.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും












Click it and Unblock the Notifications