കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളിയ്‌ക്ക്‌ ആയിരങ്ങളുടെ അശ്രുപൂജ

  • By Staff
Google Oneindia Malayalam News

Murali
തിരുവനന്തപുരം അന്തരിച്ച നടന്‍ മുരളിയുടെ മൃതദേഹം യൂണിവേഴ്‌സിറ്റി സെനറ്റ്‌ ഹാളില്‍ പൊതുദര്‍ശനത്തിന്‌ വച്ചു.

തലസ്‌ഥാന നഗരിയിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സിനിമാപ്രേമികളും മുരളിക്ക്‌ ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ സെനറ്റ്‌ ഹാളിലേക്ക്‌ എത്തികൊണ്ടിരിക്കുകയാണ്‌.

മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, പ്രതിപക്ഷ ഇപനേതാവ് ജി. കാര്‍ത്തികേയന്‍, സാംസ്‌കാരികമന്ത്രി എം.എ ബേബി, റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍, കോണ്‍ഗ്രസ്‌ (എസ്‌) നേതാവ്‌ കടന്നപ്പള്ളി രാമചന്ദ്രന്‍, കെപിഎസി ലളിത, സുഗതകുമാരി, ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ്‌ പി.കെ കൃഷ്‌ണദാസ്‌, എം.ടി രമേശ്‌, നടന്‍ ശ്രീനിവാസന്‍, സിബി മലയില്‍, കവി മധുസൂദനന്‍ നായര്‍, ​കെ. മധു, ബി. ഉണ്ണികൃഷ്ണന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മധുപാല്‍, ജഗതി ശ്രീകുമാര്‍, തുടങ്ങി നിരവധി സാമൂഹിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു.

രാവിലെ കൊട്ടരക്കരയിലെ തറവാട്ടു വീട്ടിലും പിന്നീട്‌ മുരളി പഠിച്ച സ്‌കൂളിലും പൊതുദര്‍ശനത്തിനു വച്ചശേഷം 1.20 ഓടെയാണ്‌ മൃതദ്ദേഹം സെനറ്റ്‌ ഹാളില്‍ എത്തിച്ചത്‌. മൂന്നു മണിവരെ ഇവിടെ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന്‌ വിലാപ യാത്രയായി നെടുമങ്ങാട്‌ അരുവിക്കരയിലെ വീട്ടില്‍ എത്തിക്കുന്ന മൃതദ്ദേഹം അഞ്ചു മണിയോടെ സംസ്‌ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെ കളത്തറ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

1:30PM

മുരളിയ്‌ക്ക്‌ ആയിരങ്ങളുടെ അന്ത്യാഞ്‌ജലി

തിരുവനന്തപുരം: അന്തരിച്ച പ്രശസ്‌ത നടന്‍ മുരളിയ്‌ക്ക്‌ കലാകേരളത്തിന്റെ അന്ത്യാഞ്‌ജലി. വെള്ളിയാഴ്‌ച പുലര്‍ച്ചെ ജന്മനാടായ കുടവട്ടൂരിലേയ്‌ക്ക്‌ കൊണ്ടുപോയ മൃതദേഹം തിരുവനന്തപുരത്തേയ്‌ക്ക്‌ തിരിച്ചു കൊണ്ടുപോയി.

ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെ വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന്‌ വയ്‌ക്കും. വന്‍ ജനാവലിയാണ്‌ ജന്മനാട്ടില്‍ പ്രിയനടന്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനെത്തിയത്‌.

കുടവട്ടൂരിലെ കുടുംബവീട്ടില്‍ വച്ച മൃതദേഹത്തില്‍ ബന്ധുക്കള്‍ അന്തിമോപചാരം അര്‍പ്പിച്ചതിനെത്തുടര്‍ന്ന്‌ മുരളി പഠിയ്‌ക്കുകയും ആദ്യം നാടകത്തില്‍ വേഷമിടുകയും ചെയ്‌ത കുടവട്ടൂര്‍ എല്‍പി സ്‌കൂളിലും മൃതദേഹം പൊതദര്‍ശനത്തിന്‌ വച്ചു.

രാവിലെ 9.30ന്‌ തിരുവനന്തപുരത്തേയ്‌ക്ക്‌ മൃതദേഹം കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചതെങ്കിലും ജനത്തിരക്കുകാരണം മുക്കാല്‍ മണിക്കൂറോളം വൈകീയാണ്‌ മൃതദേഹം സ്‌കൂളില്‍ നിന്നും എടുത്തത്‌.

സുരേഷ്‌ ഗോപി, ഷാജി കൈലാസ്‌, സംവിധായകന്‍ പ്രിയനന്ദന്‍, എസ്‌എന്‍ സ്വാമി, നവ്യാ നായര്‍ എന്നിവരെല്ലാം അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വൈകീട്ട്‌ അഞ്ചുമണിയ്‌ക്ക്‌ നെടുമങ്ങാട്‌ അരുവിക്കരയിലെ കളത്തറ വീട്ടുവളപ്പിലാണ്‌ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X