Get Updates
Get notified of breaking news, exclusive insights, and must-see stories!

നാര്‍കോ പരിശോധനയില്‍ തെറ്റില്ല: ഹൈക്കോടതി

കൊച്ചി: കേസുകളില്‍ കുറ്റവാളികളാണെന്ന്‌ സംശയിക്കുന്നവര്‍ സ്വയം മൊഴി നല്‍കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ നാര്‍കോ പരിശോധന പോലുള്ള രീതികള്‍ അവലംബിക്കുന്നതില്‍ തെറ്റില്ലെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.

ഇതില്‍ മൗലികാവകാശത്തിന്റെ ലംഘനമെന്ന പ്രശ്‌നം വരുന്നില്ലെന്നും ജസ്റ്റിസുമാരായ ബാലകൃഷ്‌ണന്‍ നായര്‍, സിപി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ പറഞ്ഞു. സിസ്റ്റര്‍ അഭയ കേസ്‌ ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച്‌ മുന്‍ എസ്‌പി കെ ടി മൈക്കിളിന്റെ ഹര്‍ജി പരിഗണിക്കവേയാണ്‌ കോടതി ഇക്കാര്യം വ്യക്തമാക്കിയത്‌.

കേസുമായി ബന്ധപ്പെട്ട്‌ തന്നെ നാര്‍കോ പരിശോധനയ്‌ക്ക്‌ വിധേയമാക്കാനുള്ള സിബിഐയുടെ തീരുമാനത്തിനെതിരെയാണ്‌ മൈക്കിള്‍ ഹര്‍ജി നല്‍കിയിരുന്നത്‌. നാര്‍കോ പരിശോധനയില്‍ നിന്നും ഒഴിവാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്‌ കോടതി ആഗസ്‌ത്‌ 13ലേയ്‌ക്ക്‌ മാറ്റി.

അഭയയുടേത്‌ കൊലപാതകമല്ല ആത്മഹത്യയാണെന്നായിരുന്നു അന്ന്‌ എസ്‌പിയായിരുന്ന മൈക്കിള്‍ അന്വേഷണ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഇതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ്‌ സിബിഐയുടെ വാദം. അതിനാല്‍ സത്യമെന്താണെന്ന്‌ അറിയാന്‍ വേണ്ടിയാണ്‌ മൈക്കിളിനെ നാര്‍കോ പരിശോധനയ്‌ക്ക്‌ വിധേയനാക്കണമെന്ന്‌ സിബിഐ തീരുമാനിച്ചത്‌. ഇതിന്‌ എറണാകളും സിജെഎം കോടതി സിബിഐയ്‌ക്ക്‌ അനുമതി നല്‍കുകയും ചെയ്‌തിരുന്നു.

ഇതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌ തന്നെ പരിശോധനയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ്‌ മൈക്കിള്‍ ഹൈക്കോടതിയെ സമീപിച്ചത്‌. കേസിലെ മൂന്നു പ്രതികള്‍ക്കും നാര്‍കോ പരിശോധന നടത്തിയിട്ടുള്ളകാര്യം കോടതി ചൂണ്ടിക്കാട്ടി.

നാര്‍കോ പരിശോധനയ്‌ക്കെതിരെ സുപ്രീം കോടതി വിധിയുണ്ടെങ്കില്‍ അത്‌ വിശദവാദത്തില്‍ ഹര്‍ജിക്കാരന്‌ ബോധിപ്പാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+