Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ പ്രകടനങ്ങള്‍ക്ക്‌ അനുമതി

കണ്ണൂര്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട്‌ നടത്താനിരുന്ന ഫ്രീഡം പരേഡിനും ഡിവൈഎഫ്‌ഐയുടെ പ്രതിരോധ സംഗമത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി.

ഡിവൈഎഫ്‌ഐയും പോപ്പുലര്‍ ഫ്രണ്ടും സ്വാതന്ത്ര്യദിനത്തില്‍ കണ്ണൂരില്‍ നടത്താനിരുന്ന പ്രകടനങ്ങള്‍ കഴിഞ്ഞ മാസം 25ന്‌ ഉത്തരമേഖലാ ഐജിയാണ്‌ നിരോധിച്ചത്‌. ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനായി ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്‌ നിരോധനമെന്ന്‌ ഉത്തരമേഖലാ ഐജി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചിരുന്നു. എന്നാല്‍ പരിപാടിയുടെ ഭാഗമായുള്ള പൊതുയോഗം നടത്താന്‍ അനുമതി നല്‍കിയിരുന്നു.

ഓഗസ്‌റ്റ്‌ 15ന്‌ മൂന്ന് മണിയ്ക്ക് പോപ്പുലര്‍ ഫ്രണ്ട്‌ ഫ്രീഡം പരേഡും നാലിന്‌ ഡിവൈഎഫ്‌ഐ പ്രതിരോധ
സംഗമവും നടത്താനാണ്‌ തീരുമാനം. ഡിവൈഎഫ്‌ഐയുടെ സംഗമം കളക്‌ടറേറ്റ്‌ മൈതാനിയിലും ഫ്രണ്ടിന്റെ പരേഡ്‌ ജവഹര്‍ സ്‌റ്റേഡിയത്തിലുമാണ്‌.

ഉപാധികള്‍ അംഗീകരിച്ച്‌ മാര്‍ച്ച്‌ നടത്താമെന്ന്‌ ഇരു സംഘടനാ പ്രതിനിധികളും പൊലീസുമായുള്ള ചര്‍ച്ചയില്‍ സമ്മതിച്ച സാഹചര്യത്തിലാണ്‌ അനുമതി നല്‌കിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+