Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിഹന്ത്‌ ലക്ഷ്യമിടുന്നത്‌ ചൈനയെ?

Arihant
മോസ്‌കോ: ഇന്ത്യയുടെ ഏറ്റവും പുതിയ പോര്‍മുനയായ ആണവ അന്തര്‍വാഹിനി ഐഎന്‍എസ്‌ അരിഹന്ത്‌ ലക്ഷ്യമിടുന്നത്‌ ചൈനയെ ആണെന്ന്‌ പ്രമുഖ റഷ്യന്‍ ഓണ്‍ലൈന്‍ പത്രമായ പ്രാവ്‌ദയുടെ റിപ്പോര്‍ട്ട്‌.

റഷ്യന്‍ സഹകരണത്തോടെ നിര്‍മ്മിച്ച അരിഹന്തിന്‌ 12 സാഗരിക മിസൈലുകളെ വഹിയ്‌ക്കാന്‍ ശേഷിയുണ്ട്‌. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള സാഗരിക മിസൈലുകള്‍ക്ക്‌ ചൈനയിലെ പല പ്രധാന നഗരങ്ങളും അക്രമിയ്‌ക്കാന്‍ കഴിയുമെന്ന്‌ പ്രാവ്‌ദ പറയുന്നു. ബാലിസ്റ്റിക്‌ മിസൈലുകള്‍ വഹിയ്‌ക്കാനുള്ള ശേഷിയും അന്തര്‍വാഹിനിയ്‌ക്കുണ്ട്‌.

അരിഹന്തിന്റെ വരവ്‌ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സ്ഥിതിഗതികള്‍ മാറ്റിമറിയ്‌ക്കുമെന്ന്‌ പാകിസ്‌താന്‍ അധികൃതര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പാകിസ്‌താന്‍ ആശങ്കപ്പെടുന്നുണ്ടെങ്കിലും അന്തിമമായി അരിഹന്ത്‌ ചൈനയെ ആണ്‌ ലക്ഷ്യമിടുന്നതെന്ന്‌ വെബ്‌സൈറ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ടോര്‍പ്പിഡോകളും ബാലിസ്‌റ്റിക്‌ മിസൈലുകളും വഹിച്ച്‌ 85 മെഗാവാട്ട്‌ ന്യൂക്ലിയാര്‍ റിയാക്ടറിന്റെ ശക്തിയില്‍ സഞ്ചരിയ്‌ക്കുന്ന അരിഹന്ത്‌ ശരിയ്‌ക്കും ഭീഷണിയാവുക ചൈനയ്‌ക്കായിരിക്കുമെന്ന്‌ വിദഗ്‌ധരെ ഉദ്ധരിച്ച്‌ പ്രാവ്‌ദ പറയുന്നു.

ആണവ അന്തര്‍വാഹിനി കൈവശമുള്ള ലോകത്ത ആറാമത്തെ രാഷ്‌ട്രമായി ഇന്ത്യ മാറിയതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആയുധമല്‍സരത്തിന്‌ ആക്കം വര്‍ദ്ധിച്ചിരിയ്‌ക്കുകയാണ്‌. 1962 ലെ യുദ്ധത്തിന്‌ ശേഷമുണ്ടായ വിടവ്‌ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമിടയില്‍ ഇപ്പോഴും നിലനില്‌ക്കുന്നുണ്ടെന്ന്‌ പത്രം പറയുന്നു.

കഴിഞ്ഞവര്‍ഷം അമേരിക്കയുമായി ഇന്ത്യ ആണവകരാര്‍ ഒപ്പിട്ടത്‌ ചൈനയെ ശരിക്കും ഞെട്ടിച്ചെന്നാണ്‌ പത്രം എഴുതുന്നത്‌. ഇന്ത്യ-യുഎസ്‌ സഹകരണം തങ്ങള്‍ക്ക്‌ ഭീഷണിയാകുമോയെന്ന് ആശങ്കയിലാണ്‌ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ചൈന ശ്രീലങ്കന്‍ തീരമായ ഹംബോട്ടറ്റയില്‍ തുറമുഖം നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

1971ല്‍ ആണവ അന്തര്‍വാഹിനി നിര്‍മ്മിയ്‌ക്കാനുള്ള ശേഷി കൈവരിച്ച ചൈനയ്‌ക്ക്‌ നിലവില്‍ പത്തോളം ആണവ അന്തര്‍വാഹിനികളുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+