പത്മനാഥന്‍ അറസ്റ്റിലായത് തായ്‌ലാന്‍ഡില്‍ വെച്ചല്ല
കൊളംബോ: തമിഴ് പുലികളുടെ പുതിയ നേതാവായ കുമാരന്‍ ശെല്‍വരശ പത്മനാഥന്‍ അറസ്റ്റിലായത് തായ്‌ലന്‍ഡില്‍ നിന്നല്ലെന്ന് തായ് പ്രധാനമന്ത്രി അഭിസിത് വെജ്ജാജിവ. പത്മനാഥന്‍ അറസ്റ്റിലായെന്ന വാര്‍ത്ത അറിഞ്ഞെന്നും എന്നാല്‍, തായ്‌ലന്‍ഡില്‍ വച്ചായിരുന്നില്ല അറസ്‌റ്റെന്നും അഭിസിത് വ്യക്തമാക്കി.
ശ്രീലങ്കന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ഉദയനയനക്കരയാണ് പത്മനാഥന്‍ തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ വെച്ച് പിടിയിലായ വിവരം പുറത്തു വിട്ടത്.
മറ്റേതോ രാജ്യത്ത് വച്ചാണ് പത്മനാഥന്‍ അറസ്റ്റിലായതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് വെജ്ജാജിവ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇതോടെ പത്മനാഥന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ദുരൂഹത ഏറിയിരിക്കുകയാണ്. തായ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ലങ്കന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയേക്കും. ചോദ്യം ചെയ്യലുകള്‍ക്കായി പത്മനാഥനെ കൊളംബോയില്‍ കൊണ്ടുവന്നിട്ടുണ്ട്.
പത്മനാഥന്റെ അറസ്‌റ്റോടെ എല്‍ടിടിയ്‌ക്ക് മേല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അവസാന വിജയവും നേടി എന്ന് നിരീക്ഷിക്കപ്പെടുന്നു. സംഘടനയെ പുനരുജ്ജീവിപ്പിയ്‌ക്കാനുള്ള നീക്കങ്ങളും ഇതോടെ അവസാനിച്ചുവെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications