പുതിയ പുലിനേതാവ് പത്മനാഥന്‍ പിടിയില്‍
കൊളംബോ: തമിഴ്‌പുലികളുടെ പുതിയ നേതാവ് ശെല്‍വരശ പത്മനാഥന്‍(54) തായ്‌ലന്‍ഡില്‍ അറസ്‌റ്റിലായി. വേലുപ്പിള്ള പ്രഭാകരന്‍ ലങ്കന്‍ സൈന്യവുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് എല്‍ടിടിഇയുടെ നേതൃസ്‌ഥാനം ഏറ്റെടുത്ത പത്മനാഥനെതിരെ ഇന്റര്‍പോള്‍ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
എല്‍ടിടിഇ പോരാളികള്‍ക്കിടയില്‍ കെപി എന്നറിയപ്പെടുന്ന പത്മനാഥനെ ചോദ്യം ചെയ്യലുകള്‍ക്കായി കൊളംബോയില്‍ എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്‌ച എല്‍ടിടിഇയുടെ നേതൃത്വം ഏറ്റെടുത്ത പത്മനാഥന്‍ ലങ്കയില്‍ തമിഴ് ഈഴം സ്ഥാപിയ്‌ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications