മെഹ്സൂദ് കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം
ഇസ്ലാമബാദ്: തീവ്രവാദസംഘടനയായ താലിബാന്റെ പാകിസ്താന് ഘടകത്തിന്റെ തലവന്‍ ബെയ്ത്തുള്ള മെഹ്സൂദ് കൊല്ലപ്പെട്ടതായി അഭ്യൂഹം.
ദ്രോണില് അമേരിക്ക നടത്തിയ മിസൈലാക്രമണത്തില്‍ മെഹ്സൂദ് കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് പാകിസ്താന് ആഭ്യന്തരമന്ത്രി റെഹ്മാന് മാലിക് അറിയിച്ചു.
രണ്ടു ദിവസം മുമ്പ് അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മെഹ്സൂദിന്റെ ഭാര്യയും ഭാര്യാപിതാവും കൊല്ലപ്പെട്ടിരുന്നു. അമേരിക്കയുടെ ആളില്ലാത്ത പോര്‍വിമാനങ്ങളാണ് ആക്രമണം നടത്തിയത്. അന്ന് വീട്ടിലുണ്ടായിരുന്ന മെഹ്സൂദും ഭാര്യയ്ക്കും ഭാര്യാപിതാവിനുമൊപ്പം മരിച്ചെന്ന് വിവരം ലഭിച്ചതായാണ് മന്ത്രി പറഞ്ഞത്.
എന്നാല്‍ ഇത് സ്ഥിരീകരിക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അമേരിക്കയും മെഹ്സൂദ് കൊല്ലപ്പെട്ടിരിക്കാമെന്ന് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
പാകിസ്താനിലെ താലിബാന് ഘടകമായ തെഹ്രീക് ഇ താലിബാന്റെ മേധാവിയായ ബെയ്ത്തുള്ളയുടെ തലയ്ക്ക് 50 ലക്ഷം ഡോളറാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്.
പാകിസ്താന് മുന്‍ പ്രധാനമന്ത്രി ബേനസൂര് ഭൂട്ടോയുടെ കൊലപാതകമുള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഇയാള്‍ പിടികിട്ടാപ്പുള്ളിയാണ്. ഇയാളെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 6,15000 ഡോളര്‍ സമ്മാനം പാകിസ്താനും പ്രഖ്യാപിച്ചിരുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications