അശ്ലീല സന്ദേശം: ബാങ്ക് മാനേജര്‍ അറസ്‌റ്റില്‍
മുംബൈ: സഹപ്രവര്‍ത്തകയ്‌ക്ക് അശ്ലീല സന്ദേശവും മോര്‍ഫ് ചെയ്‌ത ചിത്രങ്ങളും അയച്ച ബാങ്ക് മാനേജര്‍ അറസ്റ്റിലായി.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ചെന്നൈ ബ്രാഞ്ചിലെ 27കാരനായ ട്രഷറി മാനേജര്‍ ദേവന്‍ സാബുവിനെയാണ് മുംബൈ പൊലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റുചെയ്‌തത്.
ബാങ്കിന്റെ മുംബൈ ശാഖയില്‍ ജോലിക്കാരിയായ സഹപ്രവര്‍ത്തകയ്‌ക്കാണ് സാബു അശ്ലീല മെയിലുകളും ചിത്രങ്ങളും അയച്ചത്. ഇവരെ വിവാഹം ചെയ്യാനുള്ള തന്റെ ആഗ്രഹം സഫലമാകാത്തതാണ് സാബുവിനെ അശ്ലീലമെയില്‍ അയയ്‌ക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
ജൂലൈയില്‍ മുംബൈ ശാഖയില്‍ സന്ദര്‍ശനം നടത്തിയ സാബുവിന് അവിടെക്കണ്ട സ്വസമുദായത്തില്‍പ്പെട്ട സഹപ്രവര്‍ത്തകയോട് പ്രണയം തോന്നി. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കളോട് വിവാഹാലോചന നടത്തി.
എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയില്ല. അവര്‍ മറ്റൊരു വിവാഹാലോചനയുമായി മുന്നോട്ടുപോയി. ഇതാണ് സാബുവിനെ ചൊടിപ്പിച്ചത്.
തുടര്‍ന്ന് യുവതിയ്‌ക്കും പ്രതിശ്രുത വരനും സാബു അശ്ലീല സന്ദേശങ്ങളും മോര്‍ഫ് ചെയ്‌ത ചിത്രങ്ങളും അയയ്‌ക്കുകയായിരുന്നു. ചെന്നൈയിലെ ഐപി അഡ്രസില്‍ അന്വേഷണം നടത്തിയപ്പോഴാണ് സാബുവാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായത്. തുടര്‍ന്ന് ഓഗസ്‌റ്റ് അഞ്ചിന് സാബുവിനെ അറസ്‌റ്റുചെയ്യുകായിയിരുന്നു.












Click it and Unblock the Notifications