ബാഡ്‍മിന്റണ്‍ ടൂര്‍ണമെന്റിന് ഭീഷണി
ഹൈദരബാദ്: തിങ്കളാഴ്‌ച ഹൈദരാബാദില്‍ ആരംഭിയ്‌ക്കാനിരിയ്‌ക്കുന്ന ലോക ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റിന് ലക്ഷ്‌ക്കര്‍ ഭീഷണി. ലഷ്‌കര്‍ ഇ തൊയ്‌ബ ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ടൂര്‍ണമെന്റിന് സര്‍ക്കാര്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
പാക്കിസ്ഥാനിലെ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേര്‍ക്ക് നടന്നതിന് സമാനമായ രീതിയില്‍ ആക്രമണം നടന്നേയ്‌ക്കാമെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഓഗസ്‌റ്റ് പത്തുമുതല്‍ പതിനാറുവരെ ഗച്ചിബോളിയില്‍ നടക്കുന്ന ടൂര്‍മെന്റില്‍ ലോകത്തിലെ മുന്‍നിര താരങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്. ഇരുന്നൂറോളം കളിക്കാരും അവരുടെ പരിശീലകരും ഇതിനോടകം തന്നെ ഹൈദരാബാദിലെത്തിയിട്ടുണ്ട്. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് വേദിയുടെ എല്ലാ പരിസരങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്.. മത്സരം നടക്കുന്ന നാലു വേദികളിലും സുരക്ഷ ശക്തമാക്കി. കളിക്കാര്‍ ഹോട്ടലില്‍ നിന്ന് കളിക്കളത്തിലേക്കും തിരിച്ചും ഷോപ്പിങ്ങിനും മറ്റും പോകുമ്പോള്‍ സായുധ സേന അകമ്പടി സേവിക്കും.
സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് ഹൈദരാബാദ്, ദില്ലി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ലഷ്‌കര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ട് എന്ന സുരക്ഷാ മുന്നറിയിപ്പ് വന്നതിന് തൊട്ടടുത്ത ദിവസമാണ് ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് നേരെയും ഭീഷണി ഉയര്‍ന്നിരിയ്‌ക്കുന്നത്.












Click it and Unblock the Notifications