Get Updates
Get notified of breaking news, exclusive insights, and must-see stories!

വേശ്യാലയത്തില്‍ റെയ്‌ഡ്‌; 13പേര്‍ അറസ്റ്റില്‍

മൈസൂര്‍: നക്ഷത്രവേശ്യാലയത്തില്‍ നടന്ന റെയ്‌ഡില്‍ പൊലീസ്‌ എട്ട്‌ ബംഗ്ലാദേശി പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി.

റിങ്‌ റോഡിലെ യൂണിവേഴ്‌സിറ്റി ലേ ഔട്ടില്‍ വീട്‌ കേന്ദ്രീകരിച്ച്‌ നടത്തിയിരുന്ന വേശ്യാലയത്തിലാണ്‌ വെള്ളിയാഴ്‌ച റെയ്‌ഡ്‌ നടന്നത്‌. മറ്റു പന്ത്രണ്ടുപേരെയും വീട്ടുടമസ്ഥനെയും പൊലീസ്‌ അറസ്റ്റുചെയ്‌തിട്ടുണ്ട്‌.

താഴത്തെ നിലയില്‍ താമസിക്കുന്ന സിവില്‍ എന്‍ജിനീയറായ വീട്ടുടമ ശിവകുമാറും വീടിന്റെ ഒന്നാം നില വാടകയ്‌ക്കെടുത്ത്‌ വേശ്യാലയം നടത്തിവരുകയായിരുന്ന ബാബുസേഠ്‌ എന്ന ബംഗാളിയും കൂടെയുണ്ടായിരുന്നവരുമാണ്‌ അറസ്റ്റിലായത്‌.

പിടിയിലായ ബംഗ്ലാദേശി പെണ്‍കുട്ടികള്‍ക്ക്‌ ഇന്ത്യയില്‍ താമസിക്കുന്നതിന്‌ വേണ്ട രേഖകളും അനുവാദപത്രവും ഇല്ല. മൈസൂര്‍ സിറ്റി പൊലീസ്‌ കമ്മീഷണര്‍ സുനില്‍ അഗര്‍വാളിന്റെ നിര്‍ദ്ദേശ പ്രകാരം കൂവെപുനഗര്‍ ഇന്‍സ്‌പെക്ടര്‍ ധനഞ്‌ജയ, സബ്‌ ഇന്‍സ്‌പെക്ടര്‍ പ്രസന്ന കുമാര്‍ എന്നിവരുള്‍പ്പെട്ട പൊലീസ്‌ സംഘമാണ്‌ റെയ്‌ഡ്‌ നടത്തിയത്‌.

പിടിയിലായവരില്‍ നിന്നും പണവും, ഒട്ടേറെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ്‌ ചെയ്‌തിരിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+