Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ ഞായറാഴ്‌ച ബന്ദ്‌

ബാംഗ്ലൂര്‍: തമിഴ്‌ കവി തിരുവള്ളുവരുടെ പ്രതിമ നഗരത്തില്‍ സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച്‌ കന്നഡ രണവേദികയുടെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍ നഗരത്തില്‍ ഞായറാഴ്‌ച ബന്ദ്‌ ആചരിക്കും. ഞായറാഴ്‌ച അള്‍സൂര്‍ തടാകത്തീരത്തു തമിഴ്‌ നാട്‌ മുഖ്യമന്ത്രി കരുണാനിധിയാണു പ്രതിമ അനാച്ഛാദനം ചെയ്യുന്നത്‌. കന്നഡ സംഘടനകള്‍ ശക്തമായ എതിര്‍പ്പ്‌ പ്രകടിപ്പിച്ച സാഹചര്യത്തില്‍ നഗരത്തില്‍ കനത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

ഏറെക്കാലമായി മോശമായി തുടരുന്ന കര്‍ണാടക -തമിഴ്‌ നാട്‌ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു തിരുവള്ളുവരുടെ പ്രതിമ നഗരത്തില്‍ സ്ഥാപിക്കുന്നത്‌. കന്നഡ കവി സര്‍വജ്ഞരുടെ പ്രതിമ ചെന്നൈയിലും സ്ഥാപിക്കുന്നുണ്ട്‌.

തിരുവള്ളുവരുടെ പ്രതിമ സ്ഥാപിയ്‌ക്കുന്നതിനെതിരെ സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജികള്‍ തള്ളിയ കര്‍ണാടക ഹൈക്കോടതി കന്നഡ സംഘടനകളുടെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ബന്ദ്‌ ജനജീവിതത്തെ ബാധിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നു കര്‍ണാടക ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

കന്നഡ ഭാഷയ്‌ക്കു ക്ലാസിക്‌ പദവി നല്‍കിയതിനെതിരെ തമിഴ്‌ നാട്‌ നല്‍കിയ കേസ്‌ പിന്‍വലിക്കുക, കാവേരി ജലതര്‍ക്കം പരിഹരിക്കുക, ഹൊക്കനഗല്‍ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുക തുടങ്ങിയ വിവാദ വിഷയങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടായതിന്‌ ശേഷം പ്രതിമ സ്ഥാപിച്ചാല്‍ മതിയെന്നാണ്‌ ബന്ദ്‌ പ്രഖ്യാപിച്ചരിയ്‌ക്കുന്ന സംഘടനകളുടെ നിലപാട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+