Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്നിപ്പനി പടരുന്നു; 3 ഡോക്ടര്‍മാര്‍ക്ക്‌ രോഗബാധ

ദില്ലി: ദില്ലിയില്‍ മൂന്നു ഡോക്ടര്‍മാരുള്‍പ്പെടെ 13 പേര്‍ക്ക്‌ പന്നിപ്പനി ബാധസ്ഥിരീകരിച്ചു. സഫ്‌ദര്‍ജങ്‌ ആശുപത്രിയിലും കേന്ദ്രസര്‍ക്കാര്‍ ഹെല്‍ത്ത്‌ സര്‍വീസസ്‌ ഡിസ്‌പെന്‍സറിയിലും സ്വകാര്യ ആശുപത്രിയിലും ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ക്കാണ്‌ പനിപിടിച്ചത്‌.

വിദ്യാര്‍ത്ഥികള്‍ക്കും രോഗബാധയുണ്ട്‌. ഒരു വിദ്യാര്‍ത്ഥിനിയ്‌ക്ക്‌ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്‌ പുനെയിലെ സിംബയോസിസ്‌ രാജ്യാന്തര സര്‍വ്വകലാശാല ഒരാഴ്‌ചത്തേയ്‌ക്ക്‌ അടച്ചു. ഒട്ടേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ പഠിക്കുന്നുണ്ട്‌.

പുനെയില്‍ സ്വകാര്യ പ്രാക്ടീസ്‌ നടത്തിയിരുന്ന ഒരു ഡോക്ടറെയും ഫാര്‍മസിസ്റ്റിനെയും പന്നിപ്പനിയെത്തുടര്‍ന്ന്‌ സാസൂണ്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പുനെ നഗരത്തില്‍ പന്നിപ്പനി ബാധിതരുടെ എണ്ണം 120 ആയതായി ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

ഇതിനിടെ കര്‍ണാടകത്തില്‍ 14 പേര്‍ക്കുകൂടി പന്നിപ്പനി ബാധ സ്ഥിരീകരിച്ചു. ആഗസ്റ്റ്‌ 5,6 തീയതികളിലായി പുനെ നാഷണല്‍ വൈറോളജി ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ പരിശോധനയ്‌ക്കയച്ച സാമ്പിളുകളില്‍ ഇത്രയും പേര്‍ക്ക്‌ ഒരുമിച്ച്‌ രോഗം കണ്ടെത്തുന്നത്‌ ഇതാദ്യമാണ്‌.

പന്നിപ്പനി ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതിവര്‍ധിക്കുന്നതായാണ്‌ സൂചന. പുതിയ 14 കേസുകള്‍ കൂടിയാകുമ്പോള്‍ കര്‍ണാടകത്തില്‍ പന്നിപ്പനി ബാധിതരുടെ എണ്ണം 68 ആയി. രോഗബാധ കൂടുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. സ്‌കൂളുകളില്‍ കുട്ടികളെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+