കാറപകടം: യുസി രാമന്‍ എംഎല്‍എക്ക് പരിക്ക്
കോഴിക്കോട്: കുന്ദമംഗലം എംഎല്‍എ യുസി രാമന് കാറപകടത്തില്‍ പരിക്ക്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കൊടുവള്ളിയ്‌ക്കടുത്ത് കുന്നമംഗലത്തെ ജെങ്കിഷ് തീയറ്ററിനു സമീപം പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.
കെഎല്‍ 57 6565 ഇന്‍ഡിക്ക കാറാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് പരിക്കുകളില്ല. എംഎല്‍എയും ഡ്രൈവറും മാത്രമായിരുന്നു കാറിലുണ്‌ടായിരുന്നത്.












Click it and Unblock the Notifications