Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗഡദളിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം: ജനതാദള്‍ ഗൗഡ വിഭാഗത്തെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ എല്‍ഡിഎഫ്‌ യോഗം തീരുമാനിച്ചു.

എകെജി സെന്ററില്‍ നടക്കുന്ന മുന്നണിയോഗത്തില്‍ രാവിലത്തെ സെഷനിലാണ്‌ ഗൗഡ ദളിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായത്‌. മാത്യു ടി തോമസ്‌, ജോസ്‌ തെറ്റയില്‍ എന്നീ എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന ഗൗഡ വിഭാഗത്തെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ഘടകക്ഷികള്‍ എതിര്‍ത്തെങ്കിലും സിപിഎം നിലപാടില്‍ ഉറച്ചുനിന്നു.

ഇതിനെത്തുടര്‍ന്ന്‌ ഘടകകക്ഷികള്‍ സമവായത്തിന്‌ വഴങ്ങുകയായിരുന്നു. ദേശീയ തലത്തില്‍ ഗൗഡ ദള്‍ യുപിഎയെ പിന്തുണയ്‌ക്കുന്നകാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഘടകക്ഷികളുടെ എതിര്‍പ്പ്‌. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎം കടുംപിടുത്തത്തിലായിരുന്നു.

ഉച്ചവരെ ദളില്‍ നിന്നുള്ള അംഗങ്ങളെ യോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല. ദളിലെ എന്‍ എം ജോസഫ്‌, മാത്യു ടി തോമസ്‌ എന്നിവര്‍ രാവിലെ എകെജി സെന്ററില്‍ എത്തിയിരുന്നെങ്കിലും യോഗത്തിന്റെ ആദ്യ സെഷനില്‍ പങ്കെടുത്തില്ല.

ഉച്ചയ്‌ക്കുശേഷം ചേരുന്ന സെഷനില്‍ ഇവര്‍ ഔദ്യോഗികമായി പങ്കെടുക്കും. യോഗം ചേര്‍ന്നയുടന്‍ ഗൗഡ ദളിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ സജീവ ചര്‍ച്ചയുണ്ടായി.

ഗൗഡ ദളിന്‌ മന്ത്രിസഭയില്‍ ഇടം നല്‍കുന്ന കാര്യത്തെക്കുറിച്ച്‌ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ്‌ അറിയുന്നത്‌. കടന്നപ്പള്ളി രാമചന്ദ്രന്‌ മന്ത്രിസ്ഥാനം നല്‍കണമെന്ന്‌ കോണ്‍ഗ്രസ്‌ എസ്‌ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇക്കാര്യവും ചര്‍ച്ചയ്‌ക്കുവന്നേയ്‌ക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ ശേഷമുള്ള ആദ്യത്തെ സമ്പൂര്‍ണ്ണ എല്‍ഡിഎഫ്‌ യോഗമാണ്‌ ശനിയാഴ്‌ച നടക്കുന്നത്‌. സ്വാശ്രയ കോളെജ്‌ പ്രശ്‌നവും മന്ത്രിസഭയിലെ മാറ്റങ്ങളും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+