നെറ്റ് തട്ടിപ്പ്: നൈജീരിയക്കാരന്‍ അറസ്റ്റില്‍
കണ്ണൂര്‍: ഇന്റര്‍നെറ്റ് പണമിടപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് നൈജീരിയക്കാരന്‍ അറസ്റ്റിലായി. ഷെബാ അബ്ദുള്‍ റസാഖാണ് പൊലീസിന്റെ പിടിയിലായത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇയാള്‍ മൂന്നുകോടിയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. ബാങ്ക് ഓഫ് ആഫ്രിക്കയുടെ ഒന്നരക്കോടി ഡോളര്‍ സമ്മാനം ലഭിച്ചുവെന്ന് അറിയിച്ചാണ് തട്ടിപ്പ് നടത്തിയത്.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിബി വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. സംസ്ഥാനത്ത് സൈബര്‍ സെല്ലിന് ലഭിച്ച ആദ്യ പരാതിയായിരുന്നു ഈ ഇന്റര്‍നെറ്റ് തട്ടിപ്പിന്റേത്. കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് പണമിടപാട് തട്ടിപ്പുകേസാണിതെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിന് പുറമേ കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. വളപട്ടണം പാപ്പിനിശേരി അരോളി പൂവന്‍കുളത്തു മൊയ്‌തീന്‍ കുട്ടിയുടെ മകന്‍ ഷെരീഫ് എന്ന ഗള്‍ഫ് മലയാളിയുടെ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.
അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേയ്‌ക്കും വ്യാപിപ്പിക്കുമെന്ന് കണ്ണൂര്‍ ഐജി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.












Click it and Unblock the Notifications