കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വള്ളംകളി; പുന്നമട ഉത്സവലഹരിയില്‍

  • By Staff
Google Oneindia Malayalam News

Snake Boat Race
ആലപ്പുഴ: അമ്പത്തിയേഴാമത്‌ നെഹ്‌റു ട്രോഫി വള്ളംകളിയ്‌ക്കായി പുന്നമട ഒരുങ്ങി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വള്ളംകളി ഉത്‌ഘാടനം ചെയ്യും. ചടങ്ങില്‍ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ അധ്യക്ഷനാവും.

കേന്ദ്ര ടൂറിസം മന്ത്രി ഷെല്‍ജ, ഇന്‍ഫര്‍മേഷന്‍ മന്ത്രി അംബികാ സോണി, പ്രവാസികാര്യമന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാനത്തുനിന്നും മന്ത്രിമാരായ പികെ രാജേന്ദ്രന്‍, ജി സുധാകനര്‍, പികെ ശ്രീമതി, കോടിയേരി ബാലകൃഷ്‌ണന്‍, എം വിജകുമാര്‍ എന്നിവരും പങ്കെടുക്കും.

സോണിയാ ഗാന്ധി വരുന്നതിനോടനുബന്ധിച്ച്‌ കനത്ത സുരക്ഷാ സംവിധാനങ്ങളാണ്‌ ആലപ്പുഴയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഡിജിപി നേരിട്ടാണ്‌ സുരക്ഷാ ക്രമീരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്‌. ഉച്ചയ്‌ക്ക്‌ ഒന്നരയോടെ കൊച്ചി നേവല്‍ബേസ്‌ വിമാനത്താവളത്തില്‍ എത്തുന്ന സോണിയ ഹെലികോപ്‌റ്ററില്‍ ആലപ്പുഴ പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടിലെത്തും.

ഇവിടെിന്നും അവരെ വിശിഷ്ടാതിഥികള്‍ക്കായുള്ള പരേഡിലേയ്‌ക്ക്‌ നയിക്കും. സോണിയയുടെ സന്ദര്‍ശനം വള്ളംകളികാണാനെത്തുന്ന പൊതു ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടാകാതിരിക്കാനും പൊലീസ്‌ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.

വാഹനവ്യൂഹം കടന്നുപോകുന്നതിന്‌ അരമണിക്കൂര്‍ മുമ്പ്‌ മാത്രമേ റോഡുകള്‍ ബ്ലോക്കുചെയ്യുകയുള്ളു. ജലോത്സവം പകര്‍ത്താനായി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളുടെ ഒരു പടനതന്നെ വെള്ളിയാഴ്‌ച മുതല്‍ ആലപ്പുഴയില്‍ തമ്പടിച്ചിട്ടുണ്ട്‌. 16 ചുണ്ടന്‍ വള്ളങ്ങളാണ്‌ മത്സരത്തില്‍ പങ്കെടുക്കുന്നത്‌. ഒരു ചുണ്ടന്‍ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കും.

നിലവിലെ ചാമ്പ്യനും നടന്‍ കലാഭവന്‍ മണി ക്യാപ്‌റ്റനുമായ കൊല്ലം കല്ലട ടൗണ്‍ ബോട്ട്‌ ക്ലബ്ബിന്റെ കാരച്ചാല്‍, കൊല്ലം ജേസീസ്‌ ബോട്ട്‌ ക്ലബ്ബിന്റെ ചമ്പക്കുളം, കോട്ടയത്തുനിന്നുള്ള ഇല്ലിക്കളം എന്ന പുതിയ ചുണ്ടനും മത്സരത്തിനുണ്ട്‌.

വള്ളംകളി സ്‌പോര്‍ട്‌സ്‌ ഇനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയശേഷം ഇതു രണ്ടാംതവണയാണ്‌ നെഹ്‌റു ട്രോഫി വള്ളംകളി അരങ്ങേറുന്നത്‌. കേന്ദ്രത്തില്‍ നിന്നുള്ള ഇത്രയും പ്രമുഖര്‍ വള്ളംകളി കാണാനെത്തുന്നതും ചരിത്രത്തില്‍ ഇതാദ്യമാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X