വള്ളംകളി സോണിയ ഉത്‌ഘാടനം ചെയ്‌തു
ആലപ്പുഴ: അമ്പത്തിയേഴാമത് നെഹ്‌റുട്രോഫി വള്ളകളി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഉത്‌ഘാടനം ചെയ്‌തു.
നെഹ്‌റു കുടുംബത്തിന് നെഹ്‌റു ട്രോഫി വള്ളംകളിയുമായി അഭേദ്യമായ ബന്ധമാണുള്ളതെന്നും മത്സരം ഉത്‌ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും സോണിയ പറഞ്ഞു.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ വള്ളംകളികാണാന്‍ എത്തിയപ്പോള്‍ ആവേശത്തോടെ നുടുഭാഗം ചുണ്ടനിലേയ്‌ക്ക് ചാടിക്കയറിയതിന്റെ സ്‌മരണയായാണ് വര്‍ഷാവര്‍ഷവും നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്.
ആ സംഭവത്തിന് ശേഷം ഇതാദ്യമായാണ് നെഹ്‌റു കുടുംബത്തില്‍ നിന്നും ഒരാള്‍ വള്ളംകളി കാണാന്‍ എത്തുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള അനേകായിരം ആളുകള്‍ വള്ളംകളി കാണാന്‍ എത്തിയിട്ടുണ്ട്. അന്താരാഷ്ട്രതലത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ പലതും വള്ളംകളി കവര്‍ ചെയ്യാനായി പുന്നമടയില്‍ എത്തിയിട്ടുണ്ട്.
16 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ മത്സരത്തില്‍ ആകെ 59 വള്ളങ്ങളാണ് ഉള്ളത്. ഈ വര്‍ഷത്തെ വിജയിക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രസംസ്ഥാനമന്ത്രിമാരുടെ നീണ്ട നിരയാണ് മത്സരം കാണാന്‍ എത്തിയിരിക്കുന്നത്. ഇതാദ്യമായാണ് കേന്ദ്രത്തില്‍ നിന്നും ഇത്രയും പ്രമുഖര്‍ വള്ളംകളി കാണാനെത്തുന്നത്.
സംസ്ഥാന കായിക മന്ത്രി എം വിജയകുമാര്‍ ജലമേളയുടെ പതാക ഉയര്‍ത്തി. വൈകീട്ട് ആറരയോടെ അവസാനിക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications