ഗാന്ധിജിയുടെ നാട്ടില്‍ കുഷ്‌ഠരോഗികള്‍ക്ക് വിലക്ക്
രാജ്‌കോട്ട്: കുഷ്‌ഠരോഗികളെ മടികൂടാതെ പരിചരിക്കുകയും അവരെ അകറ്റി നിര്‍ത്തരുതെന്ന് ഉപദേശിക്കുകയും ചെയ്‌ത മഹാത്മാഗാന്ധിയുടെ ജന്മനാട്ടില്‍ കുഷ്‌ഠരോഗികള്‍ക്ക് വിലക്ക്.
പോര്‍ബന്തരിലെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ടാണ് കുഷ്‌ഠരോഗികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പ്രകാരം ഓഗസ്‌റ്റ് 13മുതല്‍ 17വരെ കുഷ്‌ഠരോഗികള്‍ നഗരത്തിന് എട്ടു കിലോമീറ്റര്‍ പിരിധിയില്‍ വന്നുകൂട.
സ്വാതന്ത്ര്യ ദിനത്തില്‍പ്പോലും ഗാന്ധിജിയുടെ നാട്ടിലെ കുഷ്‌ഠരോഗികള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നത് വിരോധാഭാസമായി തോന്നാം. എല്ലാവര്‍ഷവും ഓഗസ്‌റ്റില്‍ പോര്‍ബന്തര്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജന്മാഷ്ടമി ആഘോഷത്തോടനുബന്ധിച്ചാണ് കുഷ്‌ഠരോഗികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
പന്നിപ്പനി വ്യാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പകര്‍ച്ചവ്യാധികളെ ഗൗരവതരമായാണ് കാണുന്നതെന്നും അതിനാലാണ് രണ്ടുലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന ആഘോഷ സമയത്ത് കുഷ്‌ഠരോഗികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
കുഷ്‌ഠരോഗം ചികിത്സിച്ചുമാറ്റാന്‍ കഴിയുമെന്ന വിശ്വാസം രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നതിന് പകരം അവരെ സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തി മാനസിക പീഡനം നല്‍കുന്ന സര്‍ക്കാര്‍ നടപടി സാമൂഹിക പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications