കേരളത്തില്‍ 9കാരന് പന്നിപ്പനി
തൃശൂര്‍: കേരളത്തില്‍ ഒരു പന്നിപ്പനി കേസുകൂടി സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്നും അടുത്തിടെ നാട്ടിലെത്തിയ ഒമ്പതുവയസ്സുകാരനായണ് പന്നിപ്പനിബാധയുള്ളതായി കണ്ടെത്തിയത്.
ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 52 ആയി. ഇതില്‍ 10 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ പന്നിപ്പനി ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച മൂന്നുപേരുടെ രക്തസാമ്പിളും തൊണ്ടയിലെ സ്രവവും ദില്ലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസസ് ലാബില്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
മസ്‌കറ്റില്‍ നിന്നെത്തിയ അമ്പതുവയസ്സുള്ള അറബി, റിയാദില്‍ ഡ്രൈവറായിരുന്ന ഇടുക്കി സ്വദേശി, നോര്‍വേയില്‍ നിന്നും വന്ന എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥി എന്നിവരാണ് നിരീക്ഷണത്തിലുള്ളത്.
പന്നിപ്പനിയെക്കുറിച്ചുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്‌ച തിരുവനന്തപുരത്ത് അവലോകന യോഗം ചേരുന്നുണ്ട്.












Click it and Unblock the Notifications