ദുഷ്പേരുമായി മന്മോഹന് ബംഗ്ലാവ്

എന്നാല്‍ ഈ സര്‍ക്കാറിന്റെ കാലത്ത് ഇവിടെ താമസിച്ച ഒരു മന്ത്രിക്കും കാലാവധി തീരുന്നതുവരെ ഇവിടെ താമസിക്കാന്‍ വിധിയുണ്ടായില്ല. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം മന്മോഹന് ബംഗ്ലാവിനെ നോട്ടമിട്ടത് അന്ന് പൊതുമരാമത്ത് മന്ത്രിയായ പിജെ ജോസഫായിരുന്നു.
എന്നാല്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് ബംഗ്ലാവില്‍ താല്പര്യമുണ്ടെന്ന് അറിഞ്ഞ് ജോസഫ് പിന്മാറി. കോടിയേരി വന്നപ്പോള്‍ ലക്ഷങ്ങള്‍ മുടക്കി ബംഗ്ലാവ് മോടിപിടിപ്പിച്ചെന്ന് വിവാദമുണ്ടായി. പുതിയ ഗേറ്റ് പണിതത് ജ്യോതിഷ നിര്ദ്ദേശപ്രകാരമാണെന്നുവരെ ആരോപണമുയര്‍ന്നു.
ഇതെത്തുടര്‍ന്ന് കോടിയേരി വീടൊഴിഞ്ഞു. ആദ്യം ഹോട്ടല്‍ മുറിയിലേയ്ക്കും പിന്നീട് വാടക വീട്ടിലേയ്ക്കും മാറി. പിന്നീട് ഉടനെയെങ്ങും ആരും മന്മോഹന് ബംഗ്ലാവില്‍ എത്തിയില്ല. ഒടുവില്‍ വിമാനയാത്രാ വിവാദത്തെത്തുടര്‍ന്ന് പിജെ ജോസഫ് രാജിവച്ചപ്പോള്‍ പകരം വന്ന ടിയു കുരുവിള ഇവിടെ താമസത്തിനെത്തി.
അധികാരത്തിലേറി മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ കുരുവിള രാജകുമാരി ഭൂമിവിവാദത്തില്‍ അകപ്പെട്ടു. തുടര്‍ന്ന് രാജിവച്ച കുരുവിളയും മോഹം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഇവിടെനിന്നിറങ്ങി.
പിന്നാലെ മന്ത്രിയായ മോന്‍സ് ജോസഫും സധൈര്യം മന്മോഹന് ബംഗ്ലാവിലേയ്ക്കെത്തി. ഇപ്പോഴിതാ മോന്‍സിനും പടിയിറങ്ങാന്‍ സമയമായിരിക്കുന്നു. വിവാദത്തില്‍ കുറ്റവിമുക്തനായി പിജെ ജോസഫ് തിരിച്ചെത്തുന്നതോടെ മോന്‍സ് രാജിവച്ചൊഴിയണം.
ഓഗസ്റ്റ് പതിനേഴിനാണ് പിജെ ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതിന് മുമ്പേ മോന്‍സ് രാജിവച്ച് മന്മോഹന് ബംഗ്ലാവ് വിട്ടിറങ്ങും. സ്വന്തം നേതാവിന് സ്ഥാനം തിരിച്ചുനല്‍കാന്‍ അദ്ദേഹം തയ്യാറാണെന്ന് അദ്ദേഹം ആദ്യമേ തന്നെ പ്രഖ്യാപിച്ചിരുന്നു.
അധികാരത്തിലിരുന്ന സമയത്ത് നല്ല മന്ത്രിയെന്ന പേര് സമ്പാദിക്കാനും മോന്സിന് കഴിഞ്ഞു. തിരികെ അധികാരത്തിലേറിയാല്‍ ആദ്യം കണ്ണുവച്ചതാണെങ്കിലും ദുഷ്പേരുകൊണ്ട് പ്രശസ്തമായ മന്മോഹന് ബംഗ്ലാവിലേയ്ക്ക് ജോസഫ് എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications