നെഹ്റുട്രോഫി ചന്പക്കുളം ചുണ്ടന്

350 മീറ്റര്‍ ദൂരം 4.5422 മിനിട്ടില്‍ പിന്നിട്ടാണ് കൊല്ലം ജീസസ് ബോട്ട്ക്ലബ്ബ് തുഴഞ്ഞ ചമ്പക്കുളം നെഹ്റുട്രോഫിയില്‍ സ്വന്തമാക്കിയത്. മുമ്പ് ഏഴുതവണ നെഹ്റുട്രോഫി നേടിയിട്ടുള്ള ചമ്പക്കുളം 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും നെഹ്റുട്രോഫി നേടുന്നത്.
രണ്ടാമതെത്തിയ പായിപ്പാട് 4.5465 മിനിട്ടുകൊണ്ട് മത്സരദൂരം പിന്നിട്ടപ്പോള്‍ മൂന്നാമതെത്തിയ ശ്രീഗണേഷ് 4.5492 മിനിട്ട് എടുത്തു. പായിപ്പാട് വള്ളം യു.ബി.സി. കൈനകരിയും ശ്രീഗണേഷ് കുമരകം ബോട്ട്ക്ലബ്ബുമാണ് തുഴഞ്ഞത്. ലൂസേഴ്സ് ഫൈനലില്‍ നവാഗത ചുണ്ടന് ഇല്ലിക്കളമാണ് വിജയിച്ചത്. കലാഭവന്‍ മണി ക്യാപ്റ്റനായിട്ടുള്ള കാരിച്ചാലിനെയാണ് ഇല്ലിക്കളം ചുണ്ടന് തോല്പിച്ചത്.
59 വള്ളങ്ങള്‍ പങ്കെടുത്ത ഇത്തവണത്തെ ജലോത്സവത്തില്‍ ഇരുട്ടുകുത്തി 'ബി' ഗ്രേഡില്‍പെട്ട 15 വള്ളങ്ങള്‍ പങ്കെടുത്തത് റെക്കോഡാണ്.
16 ചുണ്ടന്‍വള്ളങ്ങള്‍ മത്സരിച്ചപ്പോള്‍ ഏറ്റവും പഴക്കം ചെന്ന പാര്‍ത്ഥസാരഥി ചുണ്ടന് പ്രദര്‍ശന തുഴച്ചില്‍ നടത്തി സാന്നിധ്യം അറിയിച്ചു.
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിമുതല്‍ ജലോത്സവം കാണാനെത്തിയ വിശിഷ്ടാതിഥികളെല്ലാം വന്‍ ആവേശത്തോടെയാണ് മത്സരം കണ്ടിരുന്നത്.
നാല് ചുണ്ടന്‍വള്ളങ്ങള്‍ ഒപ്പം വിജയരേഖയിലേക്ക് കുതിച്ചപ്പോള്‍ സോണിയാഗാന്ധിക്ക് ആവേശം അടക്കാനായില്ല. ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് സുരക്ഷാസന്നാഹങ്ങളെ മറികടന്ന് പവലിയന് മുന്നിലേക്ക് ഓടിക്കയറി കൈകൊട്ടി ആര്‍ത്തുവിളിച്ചു സോണിയ.
നെഹ്റുവിന്റെ സന്ദര്‍ശന സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ നെഹ്റു ട്രോഫി വള്ളം കളി 57 വര്‍ഷങ്ങള്‍ക്കുശേഷം കാണുന്ന നെഹ്റു കുടുംബാംഗമാണ് സോണിയ. നെഹ്റുട്രോഫി ആദ്യമായി കാണുന്ന നെഹ്റു കുടുംബാംഗവും സോണിയയാണ്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications