കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്റുട്രോഫി ചന്പക്കുളം ചുണ്ടന്

  • By Staff
Google Oneindia Malayalam News

Boat Race
ആലപ്പുഴ: കാഴ്ചക്കാരെ ആവേശക്കൊടുമുടിയിലെത്തിച്ച നെഹ്‌റുട്രോഫി ജലമേളയുടെ ഫൈനലില്‍ ഇഞ്ചുകളുടെ വ്യത്യാസത്തിന്‌ ചമ്പക്കുളം ചുണ്ടന്‍ ജേതാക്കളായി. പായിപ്പാട്‌ ചുണ്ടനാണ്‌ രണ്ടാംസ്ഥാനം. മൂന്നാം സ്ഥാനത്ത്‌ ശ്രീഗണേഷാണ്.

350 മീറ്റര്‍ ദൂരം 4.5422 മിനിട്ടില്‍ പിന്നിട്ടാണ്‌ കൊല്ലം ജീസസ്‌ ബോട്ട്‌ക്ലബ്ബ്‌ തുഴഞ്ഞ ചമ്പക്കുളം നെഹ്‌റുട്രോഫിയില്‍ സ്വന്തമാക്കിയത്‌. മുമ്പ്‌ ഏഴുതവണ നെഹ്‌റുട്രോഫി നേടിയിട്ടുള്ള ചമ്പക്കുളം 11 വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ വീണ്ടും നെഹ്‌റുട്രോഫി നേടുന്നത്‌.

രണ്ടാമതെത്തിയ പായിപ്പാട്‌ 4.5465 മിനിട്ടുകൊണ്ട്‌ മത്സരദൂരം പിന്നിട്ടപ്പോള്‍ മൂന്നാമതെത്തിയ ശ്രീഗണേഷ്‌ 4.5492 മിനിട്ട്‌ എടുത്തു. പായിപ്പാട്‌ വള്ളം യു.ബി.സി. കൈനകരിയും ശ്രീഗണേഷ്‌ കുമരകം ബോട്ട്‌ക്ലബ്ബുമാണ്‌ തുഴഞ്ഞത്‌. ലൂസേഴ്‌സ്‌ ഫൈനലില്‍ നവാഗത ചുണ്ടന്‍ ഇല്ലിക്കളമാണ്‌ വിജയിച്ചത്‌. കലാഭവന്‍ മണി ക്യാപ്‌റ്റനായിട്ടുള്ള കാരിച്ചാലിനെയാണ്‌ ഇല്ലിക്കളം ചുണ്ടന്‍ തോല്‌പിച്ചത്‌.

59 വള്ളങ്ങള്‍ പങ്കെടുത്ത ഇത്തവണത്തെ ജലോത്സവത്തില്‍ ഇരുട്ടുകുത്തി 'ബി' ഗ്രേഡില്‍പെട്ട 15 വള്ളങ്ങള്‍ പങ്കെടുത്തത്‌ റെക്കോഡാണ്‌.

16 ചുണ്ടന്‍വള്ളങ്ങള്‍ മത്സരിച്ചപ്പോള്‍ ഏറ്റവും പഴക്കം ചെന്ന പാര്‍ത്ഥസാരഥി ചുണ്ടന്‍ പ്രദര്‍ശന തുഴച്ചില്‍ നടത്തി സാന്നിധ്യം അറിയിച്ചു.

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിമുതല്‍ ജലോത്സവം കാണാനെത്തിയ വിശിഷ്ടാതിഥികളെല്ലാം വന്‍ ആവേശത്തോടെയാണ് മത്സരം കണ്ടിരുന്നത്.

നാല്‌ ചുണ്ടന്‍വള്ളങ്ങള്‍ ഒപ്പം വിജയരേഖയിലേക്ക്‌ കുതിച്ചപ്പോള്‍ സോണിയാഗാന്ധിക്ക്‌ ആവേശം അടക്കാനായില്ല. ഇരിപ്പിടത്തില്‍നിന്ന്‌ എഴുന്നേറ്റ്‌ സുരക്ഷാസന്നാഹങ്ങളെ മറികടന്ന്‌ പവലിയന്‌ മുന്നിലേക്ക്‌ ഓടിക്കയറി കൈകൊട്ടി ആര്‍ത്തുവിളിച്ചു സോണിയ.

നെഹ്റുവിന്‍റെ സന്ദര്‍ശന സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ നെഹ്റു ട്രോഫി വള്ളം കളി 57 വര്‍ഷങ്ങള്‍ക്കുശേഷം കാണുന്ന നെഹ്റു കുടുംബാംഗമാണ് സോണിയ. നെഹ്റുട്രോഫി ആദ്യമായി കാണുന്ന നെഹ്റു കുടുംബാംഗവും സോണിയയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X